കണ്ണൂരിൽനിന്നും മോഷണംപോയ ക്രെയിൻ രാമപുരത്ത് നിന്നും കണ്ടെത്തി: രണ്ട് പേർ പിടിയിൽ : പിടികൂടിയത് രാമപുരം പോലീസ് സംഘം

കോട്ടയം: കണ്ണൂരിൽനിന്നും മോഷണംപോയ ക്രെയിൻ രാമപുരത്ത് നിന്നും കണ്ടെത്തി. തളിപ്പറമ്പ് കുപ്പത്ത് ദേശിയപാത നിർമാണത്തിനെത്തിച്ച ക്രെയിൻ ഞായറാഴ്ച പുലർച്ചെയോടെയാണ് മോഷണം പോയത്. സംഭവത്തിൽ രണ്ടു പേരെ രാമപുരം പൊലീസ് പിടികൂടി. പൊന്‍കുന്നം കിഴക്കേതില്‍ ബിബിന്‍ മാര്‍ട്ടിന്‍ (24), എരുമേലി വെച്ചൂച്ചിറ മറ്റത്ത് മാര്‍ട്ടിന്‍ ജോസഫ്(24) എന്നിവരെയാണ് രാമപുരം എസ് എച്ച് ഒ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Advertisements

രാമപുരം പൊലീസിന്‍റെ പരിധിയിലുള്ള ഐങ്കൊമ്പില്‍ വച്ചാണ് മോഷ്ടിച്ചുകൊണ്ടുവന്ന ക്രെയിന്‍ അടക്കം മോഷ്ടാക്കളെ പൊലീസ് പിടികൂടിയത്. ദേശിയപാത നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് മോഷണംപോയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച മുതൽ ക്രെയിൻ കാണാനില്ലെന്ന കാണിച്ച് അധികൃതർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ ക്രെയിൻ കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചത്. തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനില്‍നിന്നും രാമപുരം സ്റ്റേഷനിലേക്ക് ലഭിച്ച അറിയിപ്പിനെ തുടര്‍ന്ന് എസ്.എച്ച്.ഒ അഭിലാഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ് ഐ പി.വി മനോജ് , സീനിയർ സിവിൽ പോലീസ് ഓഫിസർ ശ്യാം മോഹൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ തളിപ്പറമ്പ് പൊലീസിന് കൈമാറും.

Hot Topics

Related Articles