തലയോലപറമ്പ്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശജാഥയ്ക്ക് തലയോലപറമ്പിൽഊഷ്മള സ്വീകരണം നൽകി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജുജാഥക്യാപ്ടനായ വ്യാപാര സംരക്ഷണ സന്ദേശജാഥയെ തലയോലപറമ്പ് പള്ളിക്കവലയിൽ നിന്ന് സമ്മേളന നഗരിയിലേക്ക് വാദ്യഘോഷങ്ങളുടേയും നാടൻ കലാരൂപങ്ങളുടേയും അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. തലയോലപറമ്പ് സെൻട്രൽ ജംഗ്ഷനു സമീപം നടന്ന സമ്മേളനത്തിൽസ്വാഗത സംഘം ചെയർമാൻ ഡോ. സി.എം.കുസുമൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സംസ്ഥാന സെക്രട്ടറിയും ജാഥാ ക്യാപ്ടനുമായ ഇ.എസ്. ബിജു, ജാഥ വൈസ് ക്യാപ്ടൻ വി.ഗോപിനാഥ്, ജാഥാംഗങ്ങളായ എസ്. ദിനേഷ് , കെ.എം. ലെനിൻ, വി.പാപ്പച്ചൻ, എം.പി. അബ്ദുൾ ഗഫൂർ, മിൽട്ടൺ ജെ. തലക്കാട്ടൂർ, ആർ. രാധാകൃഷ്ണൻ, സീനത്ത് ഇസ്മയിൽ തുടങ്ങിയവരെ തലയോലപറമ്പിലെ നേതാക്കൾ ഷാൾ അണിയിച്ച് ആദരിച്ചു. വ്യാപാര രംഗത്ത് കുത്തകൾ മാത്രം മതിയെന്ന നയം സർക്കാരുകൾ തിരുത്തിയില്ലെങ്കിൽ വ്യാപാരികളും ചെറുകിട വ്യവസായികളും കർഷകരും തൊഴിലാളികളുമൊക്കെ കടുത്ത പ്രതിസന്ധിയിലാകുമെന്നും കൂട്ടായ പ്രക്ഷോഭത്തിലൂടെ വ്യാപാരമേഖലയേയും അനുബന്ധ തൊഴിലാളികളേയും സംരക്ഷിക്കാനാണ് വ്യാപാരി വ്യവസായി സമിതിയുടെ ജാഥയെന്നും ജാഥാ ക്യാപ്ടൻ ഇ.എസ്. ബിജു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി പി എം ജില്ലാ കമ്മറ്റി അംഗം കെ. ശെൽവരാജ്, ഏരിയ കമ്മറ്റി അംഗം പി.വി.ഹരിക്കുട്ടൻ,സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്, ജില്ലാ പ്രസിഡൻ്റ് ഔസേപ്പച്ചൻ തകിടിയേൽ, സ്വാഗത സംഘം സംഘാടക സമിതി കൺവീനർ കെ.ഇ.നജീബ്, സിപിഎം തലയോലപറമ്പ് ലോക്കൽ സെക്രട്ടറി ബാബുക്കുട്ടൻ,സമിതി ഏരിയ രക്ഷാധികാരി അബ്ദുൾ സലിംമാളൂസ് , സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് എം.കെ. ജയകുമാർ, ഏരിയ പ്രസിഡൻ്റ് പി.ആർ. ദിലീഷ് തുടങ്ങിയവർ സംബന്ധിച്ചു.