പത്തനംതിട്ട കുളനടയിൽ നിയന്ത്രണം നഷ്ടമായ നാഷണൽ പെർമിറ്റ് ലോറി മറ്റൊരു ലോറിയിലും രണ്ട് കാറിലും ഇടിച്ചു : ലോറി ഡ്രൈവർമാർക്കും കാർ ഡ്രൈവർക്കും പരിക്ക് : വീഡിയോ കാണാം

പന്തളം : കുളനടയിൽ നിയന്ത്രണം നഷ്ടമായ നാഷണൽ പെർമിറ്റ് ലോറി മറ്റൊരു ലോറിയിലും രണ്ട് കാറിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. നാഷണൽ പെർമിറ്റ് ലോറിയുടെയും ചരക്ക് ലോറിയുടെയും ഡ്രൈവർമാരെ പരിക്കുകളോടെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ അനുദേവി (50) നെ പന്തളം സി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 7.10 ന് പന്തളം കുളനട ഇന്ത്യൻ ഓയിൽ പമ്പിന് സമീപം ജിനോ പെയിൻ്റ്സ് ഷോപ്പിന് സമീപം ആയിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്നും അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിലാണ് എതിർദിശയിൽ നിന്നും എത്തിയ നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു കയറിയത്.

Advertisements

അപകടകരമായ രീതിയിൽ നാഷണൽ പെർമിറ്റ് ലോറി വരുന്നത് കണ്ട് ചരക്ക് ലോറി നിർത്തിയെങ്കിലും നാഷണൽ പെർമിറ്റ് ലോറി വന്ന് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് നിരങ്ങി നീങ്ങിയ നാഷണൽ ചരക്ക് ലോറി പിന്നാലെ രണ്ടു കാറുകളിലേക്ക് ഇടിച്ചുകയറി. ഇതിനുശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയാണ് ലോറി നിന്നത്. റോഡ് അരികിൽ നിന്ന വൈദ്യുതി പോസ്റ്റും അപകടത്തിൽ തകർന്നു. നാഷണൽ പെർമിറ്റ് ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടർന്ന് റോഡിൽ ഡീസൽ പടർന്നൊഴുകി. പോലീസിന്റെയും നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സഹായത്തോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മോട്ടോർ വാഹന വകുപ്പ് പ പത്തനംതിട്ട എൻഫോഴ്സ്മെൻ്റ് ആർ ടി ഒ വി ജോയി , ഉദ്യോഗസ്ഥരായ എം വി ഐ സുരേഷ് കെ വിജയൻ , എ എം വി ഐ സരിഗ ജ്യോതി എന്നിവർ അപകട സ്ഥലത്ത് പരിശോധന നടത്തി.

Hot Topics

Related Articles