മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് വില 50 ശതമാനം വരെ കുറയും

ദില്ലി: മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്തയുമായി കേന്ദ്ര വ്യാമയാന മന്ത്രാലയം. കുംഭമേളയ്ക്ക് പോകുന്നവർക്ക് വിമാന നിരക്ക് കുത്തനെ കുറയും. ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ കുറവ് ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കെ.രാം മോഹൻ നായിഡു അറിയിച്ചു. ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ വിമാന കമ്ബനികളോട് സർക്കാർ നിർദേശിച്ചിതായും മന്ത്രി വ്യക്തമാക്കി.

Advertisements

പുതിയ നിരക്ക് ഇന്ന് മുതല്‍ നിലവില്‍ വരും. മഹാ കുംഭമേളയോടനുബന്ധിച്ച്‌ വിമാനടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂടിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. തുടർന്നാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർലൈനുകള്‍ വർദ്ധിപ്പിപ്പിച്ചത്. ഇതോടെ വിമാനടിക്കറ്റ് നിരക്കില്‍ 50 ശതമാനത്തോളം കുറവ് വരുത്താനാകുമെന്നാണ് സർക്കാർ വിലയിരുത്തല്‍. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുത്തണമെന്ന് സർക്കാർ വിമാന കമ്പനികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles