പാലാ നഗരസഭ ചെയർമാനെതിരെ അവിശ്വാസ പ്രമേയം ; അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത് പ്രതിപക്ഷം

പാലാ: നഗരസഭ ചെയർമാനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. ഒൻപത് പ്രതിപക്ഷാംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസാണ് നൽകിയത്. നഗരസഭ അധ്യക്ഷൻ ഷാജു വി.തുരുത്തേലിന് എതിരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. 26 അംഗ നഗരസഭ കൗൺസിലിൽ 10 കേരള കോൺഗ്രസ് അംഗങ്ങളും അഞ്ച് സിപിഎം അംഗങ്ങളുമാണ് ഉള്ളത്. നേരത്തെ എൽഡിഎഫിനൊപ്പം നിന്നിരുന്ന ബിനു പുളിക്കക്കണ്ടത്തിന് എതിരെ പാർട്ടി നടപടിയെടുത്തതോടെ ഇദ്ദേഹം സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്. സിപിഎം അംഗം നിലവിൽ വിദേശത്താണ്. എൻസിപി അംഗമാകട്ടെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. യുഡിഎഫ് പിൻതുണയുള്ള ഒരു സ്വതന്ത്രനും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെയും കോൺ്ഗ്രസിന്റെയും അടക്കം എട്ട് അംഗങ്ങളുമാണ് ഇനി ഉള്ളത്.

Advertisements

Hot Topics

Related Articles