ചങ്ങനാശ്ശേരി :കേന്ദ്രം സാമ്പത്തിക മായി ഞെരുക്കിയിട്ടും ജനക്ഷേമ കരമായ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺ മെൻ്റ് 2026-ലെ തെരഞ്ഞെടുപ്പിൽ മൂന്നാമതും അധികാരത്തിലെത്തുമെന്ന് എൻ.സി. പി. (എസ്) സം സ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ. രാജൻ പറഞ്ഞു. ഒരു ഭാഗത്ത് ജനകീയ ഗവൺമെൻ്റിനെ സാമ്പത്തികമായി വരിഞ്ഞു മുറുക്കുന്ന , അർഹതപ്പെട്ടതു നൽകാത്ത കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയം , മറുഭാഗത്ത് അധികാരക്കൊതിയിൽ തമ്മിലടിക്കുന്ന കോൺ ഗ്രസ്സ് നേതൃത്വം’,രണ്ടിനുമിടയിൽ ക്ഷേമ പെൻഷനുകൾ നൽകുന്നതുൾപ്പെടെ ജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാരിനെ കണ്ടു കൊണ്ടിരിക്കുന്ന ജനങ്ങൾ സംസ്ഥാന ഗവൺമെൻ്റിനോടൊപ്പമാണെന്നും കെ.ആർ. രാജൻ പറഞ്ഞു.
ചങ്ങനാശ്ശേരി യിൽ എൻ.സി. പി. (എസ്) നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ആർ .രാജൻ.എൻ.സി.പി (എസ്) നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. എസ്. ‘സോമദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാബു കപ്പക്കാല, എസ് ദേവദാസ് , സംസ്ഥാന സമിതിയംഗം അഡ്വ. സതീഷ് തെങ്ങുന്താനം, മൈത്രീ ഗോപീകൃഷ്ണൻ, അഡ്വ. ജ്യോതി മാത്യൂ, സേവ്യർ ആൻ്റണി, എന്നിവർ പ്രസംഗിച്ചു.