കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 13 ന്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 13ന് നടക്കും.രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്ന യോഗത്തിൽ കളക്ടർ വരണാധികാരിയായിരിക്കും. മുന്നണി ധാരണ പ്രകാരം സിപിഎമ്മിലെ കെ.വി.ബിന്ദു രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ് തിരഞ്ഞെടുപ്പ്. സിപിഐയിലെ ഹേമലത പ്രേം സാഗറാണ് എൽഡിഎഫ് സ്ഥാനാർഥി.
Advertisements