കോട്ടയം: സ്‌കൂട്ടർ, ലാപ്‌ടോപ്പ്, തയ്യൽ മെഷീൻ എന്നിവ വാഗ്ദാനം ചെയ്ത് അനന്തു നടത്തിയ ആയിരം കോടിയുടെ തട്ടിപ്പിന്റെ പേരിൽ വൈക്കത്തെ ബിജെപി നേതാക്കൾ വെട്ടിലായി. വൈക്കത്തെ ബിജെപി നേതാക്കളുടെ ചിത്രങ്ങൾ സഹിതം പോസ്റ്റർ അടിച്ചിറക്കിയാണ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇപ്പോൾ തട്ടിപ്പിന്റെ പേരിൽ തൊടുപുഴ കുടയത്തൂർ കോളപ്ര ചൂരംകുളങ്ങര അനന്തു കൃഷ്ണൻ (26) അറസ്റ്റിലായതോടെയാണ് വൈക്കത്തെ ബിജെപി നേതൃത്വം വിഷയത്തിൽ വെട്ടിലായിരിക്കുന്നത്.
നേരത്തെ വൈക്കത്തെ ബിജെപി നേതാക്കളുടെ ചിത്രം സഹിതം നടത്തിയ പ്രചാരണ പ്രവർത്തനങ്ങളുടെയെല്ലാം ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഓടുകയാണ്. സാമൂഹിക സംരംഭകത്വ വികസന പദ്ധതി എന്ന പേരിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിൽ ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണന്റെ ചിത്രം വലിയ വലുപ്പത്തിൽ വച്ചിട്ടുണ്ട്. ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. എ.എൻ രാധാകൃഷ്ണന്റെ ഏറ്റവും അടുപ്പക്കാരനും കർഷക മോർച്ച ഐടി സെൽ കൺവീനറുമായ രൂപേഷ് ആർ മേനോന്റെ ചിത്രമാണ് തൊട്ടടുത്ത് സമാന വലുപ്പത്തിൽ തന്നെ ഇരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരെ കൂടാതെ ബിജെപി നേതാക്കളായ
നഗരസഭ കൗൺസിലറും വൈക്കം മണ്ഡലം ജനറൽ സെക്രട്ടറിയുമായ മഹേഷ്, വൈക്കം നഗരസഭ അംഗം ലേഖാ അശോകൻ, മുൻ ജില്ലാ സെക്രട്ടറി വിനൂബ് , കൗൺസിലർ മോഹനകുമാരി, മഹിളാ മോർച്ചാ ഭാരവാഹിയായ അമ്പിളി എന്നിവരുടെ ചിത്രവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.
2024 ജൂലൈ 23 ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന പരിപാടിയാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്. കേന്ദ്ര സർക്കാർ പദ്ധതി എന്ന് തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ തന്നെ ചെയ്തിരിക്കുന്നത്. സാമൂഹിക സംരംഭകത്വ വികസന പദ്ധതി എന്ന് പേരിട്ടിരിക്കുന്ന പരിപാടി സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയാണ് എന്ന് പോസ്റ്ററിൽ പറയുന്നു. വനിതകൾക്ക് ഇരുചക്ര വാഹനം വിതരണം ചെയ്യുന്ന പദ്ധതിയുടെ 27 ആം ഘട്ടമാണ് വൈക്കത്ത് നടന്നതെന്നാണ് പ്രചരിപ്പിച്ചിരുന്നത്. ഏതായാലും തട്ടിപ്പുകാരൻ അകത്തായതോടെ വൈക്കത്ത് എത്ര സാധാരണക്കാർക്ക് പണം നഷ്ടമായി എന്ന ആശങ്കയാണ് ഉയരുന്നത്.