കോട്ടയം: താഴത്തങ്ങാടി കുമ്മനത്ത് മീനച്ചിലാറിന്റെ കൈവഴിയിൽ വീണ് വീട്ടമ്മ മരിച്ചു. കുമ്മനം പൊന്മലയിൽ വീട്ടിൽ ഗീത സുകുമാരൻ (59) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഇല്ലിക്കൽ -കുമ്മനം റോഡിൽ പൊന്മല കലുങ്കിന് സമീപത്തെ തോട്ടിലാണ് ഇവർ വീണത്. അൽപ സമയത്തിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സംഘവും കുമരകം പൊലീസും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കുമരകം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Advertisements