കേട്ടുകേൾവിയില്ലാത്ത തട്ടിപ്പുകളുടെ വാർത്തയാണ് ഓരോ ദിവസവും കേരളത്തിൽ പുറത്തുവരുന്നത്. പലപ്പോഴും ഇത്തരം തട്ടിപ്പുകാർ മൂലം മാന്യമായി ബിസിനസ് നടത്തി ജീവിക്കുന്നവർ പോലും സംശയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ എറണാകുളത്ത് നിന്ന് പുറത്തുവരുന്നത്.
കോതമംഗലം സ്വദേശിയായ യുവ സംരംഭകന്റെ ഉടമസ്ഥതയിലുള്ള ട്രാവൽ ഏജൻസി തങ്ങളുടെ വിവിധ സേവനങ്ങളെ കുറിച്ചുള്ള പോസ്റ്ററുകൾ തയ്യാറാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം നടത്താറുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ ഇവർ പുറത്തിറക്കുന്ന പോസ്റ്ററുകൾ ഡി പി ( ഡിസ്പ്ലേ പിക്ചർ) ആക്കി തട്ടിപ്പിന് വഴിയൊരുക്കുന്ന കണ്ണൂർ സ്വദേശിയായ വ്യക്തിയെക്കുറിച്ചുള്ള പരാതികളാണ് ഇപ്പോൾ ഉടലെടുക്കുന്നത്. മറ്റൊരു സ്ഥാപനത്തിൻറെ പോസ്റ്ററുകൾ സ്വന്തം ഡിസ്പ്ലേ പിക്ചർ അല്ലെങ്കിൽ പ്രൊഫൈൽ പിക്ചർ ആയി ഉപയോഗിക്കുകയും ഇതുവഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തിൻറെ പേരിൽ ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്തു പണം തട്ടുകയും ആണ് ഇയാളുടെ ലക്ഷ്യമെന്നാണ് സൂചന. മുൻപ് ഇയാളുടെ തട്ടിപ്പിനിരയായവർ തന്നെയാണ് ഈ പ്രചരണങ്ങളെക്കുറിച്ച് കോതമംഗലത്തുള്ള സ്ഥാപന ഉടമയ്ക്ക് വിവരം നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തട്ടിപ്പ് വീരൻ നിലവിൽ പോളണ്ടിലാണെന്നാണ് റിപ്പോർട്ടുകൾ. സ്കൈമേറ്റ്സ് ട്രാവൽസ് പുറത്തിറക്കിയ പോസ്റ്ററുകൾ ഇയാൾ സ്റ്റാറ്റസ് ആയി പങ്കുവെച്ചതോടെ ഇയാളുടെ തട്ടിപ്പിനിരയായവർ കോതമംഗലത്ത് സ്ഥാപനം ഉടമയ്ക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇയാൾ മുമ്പ് തട്ടിപ്പ് നടത്തി പണം സ്വീകരിക്കാൻ ഉപയോഗിച്ച അക്കൗണ്ടിന്റെ വിശദാംശങ്ങൾ സ്ഥാപന ഉടമ പരിശോധിച്ചപ്പോൾ മിർഷാദ് കെ പി, കമ്പനി പറമ്പത്ത് ഹൗസ്, കാവുംവാഗം, തലശ്ശേരി കണ്ണൂർ എന്ന മേൽവിലാസമാണ് ഇതിൽ ചേർത്തിരിക്കുന്നത്. +48 791 145 420 എന്ന വിദേശ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പുകാരൻ വല വിരിക്കുന്നത്.