എല്ലുകളുടെ ആരോഗ്യം മുതൽ ബിപി കുറയ്ക്കാന്‍ വരെ;  സപ്പോട്ട കഴിച്ചാല്‍ ഗുണം പലത് 

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഫലങ്ങളുടെ പങ്ക് എടുത്തു പറയേണ്ടതാണ്. പല തരത്തിലെ ഫലവര്‍ഗങ്ങളുമുണ്ട്. പൊതുവേ മധുരവും പുളിയും കലര്‍ന്ന തരം ഫലവര്‍ഗങ്ങളാണ് ഉളളത്. പൊതുവേ നമുക്ക് എളുപ്പത്തില്‍ ലഭിയ്ക്കുന്ന പഴങ്ങളില്‍ ഒന്നാണ് സപ്പോട്ട അഥവാ ചിക്കു. പഴുത്താല്‍ നല്ല മധുരമുളള ഇത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളും ഏറെയാണ്. ഇതെക്കുറിച്ചറിയാം.

Advertisements

ബിപി

ബിപി കുറയ്ക്കാന്‍ ഇതേറെ ഗുണകരമാണ്. ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ഇത് സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നതിനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ക്കും നല്ലതു തന്നെയാണ്.

നാരുകൾ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാരുകൾ കൊണ്ട് സമ്പുഷ്ടമായതിനാൽ, ഇത് കുടലിനെ ആരോഗ്യകരമായി നിലനിർത്താനും വൻകുടൽ കാൻസറിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമായ സപ്പോട്ട വിവിധ തരത്തിലുള്ള ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്ന പഴങ്ങളിൽ ഒന്നാണ്. വിറ്റാമിൻ എ, ബി എന്നിവയുടെ ഗുണം മ്യൂക്കസ് ലൈനിംഗ് ആരോഗ്യകരമായി നിലനിർത്തുന്നതിനും ശ്വാസകോശ അർബുദം, വായയിലെ ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

സപ്പോട്ട രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും സഹായിക്കുന്നു. വിറ്റാമിൻ സി, എ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വൈറസ്, ബാക്ടീരിയ, എന്നിവയിൽ നിന്നും ഇത് ശരീരത്തെ സംരക്ഷിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും സപ്പോട്ട അഥവാ ചിക്കു മികച്ചതാണ്. ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ചെറുക്കാനും ഏറെ നല്ലതാണ്. ചര്‍മത്തിന് സഹായകമായ പല പോഷകങ്ങളും ഇതിലുണ്ട്.

എല്ലുകളുടെ ആരോഗ്യത്തിന്

സപ്പോട്ടയിൽ അടങ്ങിയ ചെമ്പിന്റെ സാന്നിധ്യം എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്, കാൽസ്യം, ഫോസ്ഫറസ് എന്നിവയും എല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പേശികളുടെയും ടിഷ്യുവിന്റെയും ശക്തിയും ഇത് വർദ്ധിപ്പിക്കുന്നു.സ്ത്രീകള്‍ക്ക് മെനോപോസ് ശേഷം എല്ലുതേയ്മാനം പോലുള്ള രോഗസാധ്യത ഏറും. ഇതിനുളള പരിഹാരം കൂടിയാണ് ഇത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.