മാന്നാനം:
കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അക്ഷയ് ബിജു ബി എൻ ജെ ഇ മെയിൻ സെക്ഷൻ വണ്ണിൽ 99.99605 സ്കോർ നേടി കേരളത്തിൽ ഒന്നാമനായി. കോഴിക്കോട് സബ് ട്രഷറി ഉദ്യോഗസ്ഥനായ ബിജുവിൻ്റെയും ആയുർവേദ ഡോക്ടറായ ഗോപിക ബിജുവിൻ്റെയും മകനായ അക്ഷയ് കോഴിക്കോട് കാക്കൂർ സ്വദേശിയാണ്. പഠനത്തിൽ മികച്ച നിലവാരം കാഴ്ചവയ്ക്കുന്ന അക്ഷയ്
2024കെമിസ്ട്രി ഒളിമ്പ്യാഡ് ,2024-2025 ഐ എം ഒ
തുടങ്ങി നിരവധി മത്സരപരീക്ഷകളിൽ ജേതാവാണ്. എഞ്ചിനീയറിങ് മെഡിക്കൽ എൻട്രൻസ് പരീക്ഷകളിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കുന്ന കെ ഇ സ്കൂളിന് 2025ജെ ഇ മെയിൻ സെക്ഷൻ വണ്ണിൽ
അക്ഷയ് നേടിയ ഈ വിജയം ഏറെ അഭിമാനവും പ്രചോദനവും ആണെന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ ഡോ ജെയിംസ് മുല്ലശ്ശേരി സി എം ഐ അറിയിച്ചു.
Advertisements