വഖ്ഫ് ഭേദഗതി നിയമം തിരുത്തണം എസ്.ഡി.പി ഐ

ഈരാറ്റുപേട്ട : അന്യായമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന വഖ്ഫ് ഭേദഗതി നിയമം തിരുത്തണം എന്ന് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃസംഗമം ആവശ്യപ്പെട്ടു. വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് എന്ന പ്രമേയത്തിൽ ഈ മാസം പതിനേഴിന് കൊല്ലത്ത് നടക്കുന്ന വഖ്ഫ്മഹാ സമ്മേളനം വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.

Advertisements

ജില്ലാ കമ്മിറ്റി അംഗം അഡ്വ സി.പി. അജ്മൽ വിഷയാവതരണം നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.എച്ച് ഹസീബ് മണ്ഡല വൈസ് പ്രസിഡൻ്റ് ഇസ്മായിൽ കീഴേടം ,സെക്രട്ടറി യാസിർ വെള്ളൂപറമ്പിൽ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർകുരുവനാൽ, സെക്രട്ടറി വി.എസ്. ഹിലാൽ, ആഷിക് ചിറപ്പാറ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles