കോട്ടയം : യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അന്യായമായി തൊഴിൽ നികുതി ഓരോ വർഷവും ഇരട്ടിയിലധികം വർദ്ധിപ്പിക്കുന്ന കോട്ടയം മുനിസിപ്പാലിറ്റിയുടെ വ്യാപാരി വിരുദ്ധ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നാളെ ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 10:30 മണിക്ക് മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ജില്ലാ വ്യാപാര ഭവനിൽ നിന്നും ആരംഭിക്കുന്ന പ്രകടനം മുനിസിപ്പൽ ഓഫീസിന് മുന്നിൽ എത്തിച്ചേരുമ്പോൾ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.കെ. തോമസ്കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്യും. കോട്ടയം മർച്ചൻ്റ്സ് അസോസിയേഷൻ, ചിങ്ങവനം,
കഞ്ഞിക്കുഴി, കുമാരനല്ലൂർ, സംക്രാന്തി, നാഗമ്പടം , എസ് .എച്ച് .മൗണ്ട്, മുളങ്കുഴ, തുടങ്ങിയ ഏകോപന സമിതിയുടെ മറ്റ് യൂണിറ്റുകളും സമരത്തിൽ പങ്കെടുക്കും.
തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക: നാളെ ഫെബ്രുവരി 14 വെള്ളിയാഴ്ച കോട്ടയം മുനിസിപ്പൽ ഓഫീസിലേക്ക് വ്യാപാരികളുടെ മാർച്ചും ധർണയും

Advertisements