നാടിന്റെ സുമനസിന് കാത്തു നിന്നില്ല; ബാംഗ്ലൂരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സഞ്ജു വിടപറഞ്ഞു; മൃതദേഹം നാട്ടിലെത്തിക്കാനുള്ള 2.40 ലക്ഷം രൂപ കണ്ടെത്താനാവാതെ കുടുംബം

കോട്ടയം: സുമനസുകളുടെ സഹായത്തിന് കാത്തു നിൽക്കാതെ ഒടുവിൽ സഞ്ജു വിട പറഞ്ഞു. ബംഗളൂരുവിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പാക്കിൽ സ്വദേശി മരണത്തിന് കീഴടങ്ങി. എന്നാൽ, മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാനുള്ള ഭീമമായ തുക കണ്ടെത്താനാവാതെ വിഷമത്തിലായിരിക്കുകയാണ് കുടുംബം. കഴിഞ്ഞ ദിവസം ബംഗളൂരുവിലുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം പാക്കിൽ പാലത്തിങ്കൽ വീട്ടിൽ സലി മോഹനന്റെ മകൻ സഞ്ജുവാണ് വ്യാഴാഴ്ച ചികിത്സയിലിരിക്കെ മരിച്ചത്.

Advertisements

അപകടത്തിൽ പരിക്കേറ്റ സഞ്ജു ബംഗളൂരു മടിവാളയിലെ സെന്റ് ജോൺസ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആശുപത്രിയിലെ ബില്ലും പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾക്കുമായാണ് ഭീമമായ തുക ആവശ്യമായി വരുന്നത്. നേരത്തെ സഞ്ജുവിന്റെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് കുടുംബവും സുഹൃത്തുക്കളും സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ചികിത്സയ്ക്ക് കാത്തു നിൽക്കാതെ സഞ്ജു മടങ്ങുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, നിലവിലിപ്പോൾ വലിയ തുക ആശുപത്രിയിൽ വേണ്ടി വരുന്നത് സാധാരണക്കാരായ കുടുംബത്തെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. സഞ്ജുവിന്റെ ഭൗതിക ദേഹം നാട്ടിൽ എത്തിച്ച് കുടുംബത്തിന് അന്ത്യ കർമ്മങ്ങൾ അർപ്പിക്കുന്നതിനായി നാട് ഒപ്പം നിൽക്കണം. ഇതിനായി സഹായം നൽകണമെന്നാണ് അഭ്യർത്ഥിക്കുന്നത്.
ഈ സാഹചര്യത്തിൽ സുമനസുകളായ നാട്ടുകാരുടെ സഹായം തേടുകയാണ് കുടുംബം. ചികിത്സയ്ക്കായി അക്കൗണ്ട് ആരംഭിച്ചാണ് സഹായം തേടുന്നത്. KARTHIKA SANIL, Ac No : 67297005412. IFSC/No : SBIN0070217. Branch : STATE BANK OF INDIA. ഫോൺ : ഗൂഗിൾ പേ : +91 81569 36017.

Hot Topics

Related Articles