കോട്ടയം: ഗവ: നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ നേരിട്ട റാഗിംങ്ങിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുക, പോലീസ് സമഗ്ര അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക,എസ്എഫ്ഐ നിയന്ത്രണത്തിലുള്ള കെ ജി എസ് എൻ എ സംഘടന കോളേജിൽ നിരോധിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഴ്സിംഗ് കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് നെഴ്സിംഗ് കോളേജിന് സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധയോഗം കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. റാഗിംങ്ങിൻ്റെ പേരിൽ ഹോസ്റ്റലിൽ നടന്നത് ഭരണത്തിൻ്റെ തണലിൽ കുട്ടി സഖാക്കൾ നടത്തിയ അഴിഞ്ഞാട്ടമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.പ്രതികൾക്ക് എസ്.എഫ്.ഐയുമായി ബന്ധമില്ലന്ന് പറയുന്ന സംസ്ഥാന സെക്രട്ടറിയുടെ മനോനില പരിശോധിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പരിഹസിച്ചു. മാധ്യമ മുറികളിൽ തള്ളി പറഞ്ഞ് അണിയറയിൽ സംരക്ഷണം ഒരുക്കുന്ന എസ്എഫ്ഐ ശൈലി പൊതു സമൂഹം തിരിച്ചറിഞ്ഞെന്നും, ക്യാമ്പസുകളും പൊതു ഇടങ്ങളും ലഹരിയുടെ ഹബ്ബാകുമ്പോൾ സർക്കാർ നോക്കി കുത്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് കെ.എൻ നൈസാം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ ആൻ സെബാസ്റ്റ്യൻ,ജിത്തു ജോസ് സെബാസ്റ്റ്യൻ ജോയ്, അസ്‌ലം ഓലിക്കൻ, തൗഫീഖ് രാജൻ, ജെസ്വിൻ റോയ്, ഡിസിസി ഭാരവാഹികളായ ജെയ്ജി പാലക്കാലോടി, ജോബിൻ ജേക്കബ്, ആനന്ദ് പഞ്ഞിക്കാരൻ നീണ്ടൂർ മുരളി, സോബിൻ തെക്കേടം,സാബു മാത്യു ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ്,ടോം കോരാ,ജെനിൻ ഫിലിപ്പ്,എം കെ ഷമീർ,
കെ.എസ്.യു -യൂത്ത് കോൺഗ്രസ് ഭാരവാഹികളായ,റിച്ചി സാം,ജിബിൻ ജോസഫ്, വിഷ്ണുപ്രിയ, യശ്വന്ത് സി നായർ, അർജുൻ സാബു ഡാനി രാജു,,മിഥുൻ കുമാർ, വിഷ്ണു വിജയൻ,അരുൺ ഫിലിപ്പ് റാഷ് മോൻ മാത്യു ഓത്താറ്റിൽ ,സക്കിർ ചെങ്ങമ്പള്ളി ഫൈസൽ മഠത്തിൽ,ആൽബി ജോൺ, നിബിൻ റ്റി ജോസ്,ഹരികൃഷ്ണൻ കൃഷ്ണജിത്, അമീർ കെ എസ്, എന്നിവർ നേതൃത്വം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധം ശക്തമാക്കിയ കെ.എസ്.യു ജില്ല പ്രസിഡന്റ് കെ എൻ നൈസാം, സംസ്ഥാന ഭാരവാഹികളായ ആൻ സെബാസ്റ്റ്യൻ, ജിത്തു ജോസ് ,സെബാസ്റ്റ്യൻ ജോയ് തൗഫിക്ക് രാജൻ, അസ്ലം ഓലിക്കൻ സോണി മോൾ, അലൻ പറങ്ങോട്ട്,തോമസുകുട്ടി, അശ്വിൻ സാബു, മെൽവിൻ സാം തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് നീക്കി.നേതാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ ,
അറസ്റ്റിലായ കെഎസ്‌യു നേതാക്കന്മാരെ ചാണ്ടിഉമ്മൻ എംഎൽഎ,
ബ്ലോക്ക് പ്രസിഡൻ്റ് ജോറായി പൊന്നാറ്റിൽ, ടോമിപുളിമൻതുണ്ടം
എന്നിവർ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ എത്തി സന്ദർശിച്ചു.