കൊല്ലം: ‘വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി 17 തിങ്കളാഴ്ച കൊല്ലത്ത് സംഘടിപ്പിക്കുന്ന വഖ്ഫ് സംരക്ഷണ റാലിയുടെയും മഹാസമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിങ്കഴാള്ച വൈകീട്ട് നാലിനെ കൊല്ലം ആശ്രാമം മൈതാനിയില്‍ നിന്നാരംഭിക്കുന്ന ബഹുജന റാലി പീരങ്കി മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന മഹാസമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിക്കും.
എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി ആര് സിയാദ്, പി കെ ഉസ്മാന്, വിമന്‍ ഇന്ത്യ മൂവ്മെന്റ് ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസലു റഹ്മാന്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, ജോണ്സണ് കണ്ടച്ചിറ, എം എം താഹിര്‍, ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, സംസ്ഥാന പ്രവര്‍ത്തക സെക്രട്ടറിയേറ്റ് അംഗങ്ങളായ അജ്മല്‍ ഇസ്മാഈല്‍, അഡ്വ. എ കെ സലാഹുദ്ദീന്, സംസ്ഥാന സമിതി അംഗങ്ങളായ അഷ്റഫ് പ്രാവച്ചമ്പലം, വി എം ഫൈസല്‍, ജോര്‍ജ് മുണ്ടക്കയം, ടി നാസര്‍, വി കെ ഷൗക്കത്തലി, നിമ്മി നൗഷാദ്, രാഷ്ട്രീയ-മത-സാമൂഹിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും. എസ്ഡിപിഐ ജില്ലാ പ്രസിഡന്റുമാരായ ശിഹാബുദ്ദീന് മന്നാനി, അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് അനീഷ്, കെ റിയാസ്, സി ഐ മുഹമ്മദ് സിയാദ്, കെ എച്ച് അബ്ദുല്‍ മജീദ്, അജ്മല്‍ കെ മുജീബ്, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ സംബന്ധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര് സിയാദ്, സെക്രട്ടറി ജോണ്സണ് കണ്ടച്ചിറ, കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സംബന്ധിച്ചു.