കോട്ടയം നഗരസഭയിലെ തട്ടിപ്പ്: കേരളത്തിലെ മറ്റ് നഗരസഭകളിലും അന്വേഷണത്തിനു് സർക്കാർ

കോട്ടയം: നഗരസഭയിൽ ചെക്കും ഡ്രാഫ്റ്റുകളുമായി പണം അടക്കാനായി രസിതു നൽകി കൈപ്പറ്റിയ രേഖകൾ ബാങ്കുകളിൽ എത്താതെ 2 11 കോടി രൂപാ അപഹരിക്കപ്പെട്ട മാതൃകയിൽ മറ്റു നഗരസഭകളിലും തട്ടിപ്പു നടന്നിട്ടുണ്ടോയെന്നു് പരിശോധിക്കാൻ സർക്കാർ ഉത്തരവായി.എ.ക്ലാസ്സ് നഗരസഭകളിൽ ഒരു മാസത്തിനകം പ്രത്യേക പരിശോധന പൂർത്തിയാക്കാൻ സംസ്ഥാന വ്യാപകമായി ഇരുപത്തി ഒന്നു നഗരസഭകളിലേക്കായി പ്രത്യേക ആഡിറ്റ് ടീമിനെ ചുമതലപ്പെടുത്തി തദ്ദേശഭരണ വകുപ്പ് ഡയറക്ടർ സാംബശിവറാവു ഐ എ എസ് ഉത്തരവിറക്കി.

Advertisements

കോട്ടയം നഗരസഭയിൽ തട്ടിപ്പു നടന്നിട്ടില്ലന്നും ക്ലറിക്കൽ പിശകു മാത്രമാണു സംഭവിച്ചതെന്നും വാദിച്ചിരുന്ന ഭരണ സമിതിയുടെ വിശദീകരണം തള്ളിക്കൊണ്ട് സംസ്ഥാന തല പരിശോധനാ സംഘം കണ്ടെത്തിയ കൂടുതൽ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണു് സർക്കാരിൻ്റെ നടപടി. മുനിസിപ്പാലിറ്റികൾ പ്രത്യേക വിഭാഗമായാണ് പ്രവർത്തിച്ചിരുന്നത്. പഞ്ചായത്തു വകുപ്പുമായി ബന്ധമുണ്ടായിരുന്നില്ല. രണ്ടു വകുപ്പുകളും യോജിപ്പിച്ച് ഡയറക്ടറേറ്റ് രൂപീകരിച്ചതോടെയാണ് കോട്ടയം നഗരസഭയിലെ തട്ടിപ്പ് പുറത്തുവന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിൻ്റെ തുടർ പരിശോധന സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിലൂടെഈ തട്ടിപ്പു രീതിയിലൂടെ കോടികൾ മറ്റു നഗരസഭകളിലും നടന്നിട്ടുണ്ടോ എന്നറിയാനാകും. കോട്ടയം നഗരസഭയിലെ തട്ടിപ്പിനെതിരെ എൽഡിഎഫ് നടത്തിയ പോരാട്ടത്തിൻ്റെ ആദ്യ വിജയമാണിതെന്നു് സി പി എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.അനിൽകുമാർ പറഞ്ഞു. ഈ തട്ടിപ്പിൻ്റെ വിവരങ്ങൾ മറച്ചുവയ്ക്കാനും നിസ്സാരവല്ലരിക്കാനും യു ഡി എഫ് നിരന്തരം
ശ്രമിക്കുകയായിരുന്നു. അതിനാണ് തിരിച്ചടിയേറ്റത്. തട്ടിപ്പിനു കൂട്ടുനില്ക്കുന്ന ബി ജെ പിയുടെ നയം പരിഹാസ്യമാണെന്നും
അനിൽ കുമാർ ആരോപിച്ചു.

Hot Topics

Related Articles