തിരുവാർപ്പ്: തദ്ദേശ ഭരണമികവിൽ ഹാട്രിക് തിളക്കത്തിൽ തിരുവാർപ്പ് പഞ്ചായത്ത്. തുടർച്ചയായി മൂന്നാം വർഷവും ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട് സ്വരാജ് അവാർഡിന് അർഹമായിരിക്കുകയാണ് തിരുവാർപ്പ്.
ഡിസംബറിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ സന്ദർശ്ശിച്ച കേരളത്തിലെ ഏക പഞ്ചായത്തും തിരുവാർപ്പായിരുന്നു. ഈ സന്ദർശനത്തിനു ശേഷമായിരുന്നു ധനകാര്യ കമ്മീഷൻ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത്.
മാലിന്യ നിർമ്മാജനം, വയോജന സംരക്ഷണം, കൃഷി, ഭിന്നശേഷി സൗഹൃദം തുടങ്ങി വികസനത്തിൻ്റെ സമസ്തമേഖലകളിലും മികവാർന്ന പ്രവർത്തനമാണ് തിരുവാർപ്പ് പഞ്ചായത്ത് കാഴ്ചവച്ചത്. നെൽകൃഷി പ്രോൽസാഹനം, മുളകുഗ്രാമം, കേരഗ്രാമം, പൂകൃഷി, കസ്തൂരി മഞ്ഞൾ കൃഷി തുടങ്ങിയ പദ്ധതികൾ കാർഷികമേഖലയിലെ ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാവാർഡിലും വയോജന അയൽകൂട്ടങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും അങ്കണവാടി കുട്ടികൾക്കും പ്രത്യേകം കലാമേളകൾ സംഘടിപ്പിച്ചു. തൊഴിലുറപ്പു പദ്ധതിയെ കാര്യക്ഷമമായി ഉപയോഗിച്ച് നാടിൻ്റെ വികസനത്തിന് ഉപയോഗപ്പെടുത്തി. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വനിതകളുടെ വെൽനസ് സെൻ്റർ ധനകാര്യ കമ്മീഷൻ്റെ വരെ പ്രശംസ നേടി.
പഞ്ചായത്ത് പരിധിയിലെ എല്ലാ റോഡുകളും പുനർനിർമ്മിക്കാനും ഈ കാലയളവിൽ കഴിഞ്ഞു അവാർഡ് പരിഗണനാ കാലയളവിൽ അജയൻ കെ മേനോനായിരുന്നു പ്രസിഡൻ്റ്. എൽ ഡി എഫ് ധാരണപ്രകാരം പ്രസിഡൻ്റായി ഒ എസ് അനീഷ് തെരഞ്ഞെടുക്കപ്പെടുകയും ഭരണമികവ് തുടരുകയും ചെയ്യുന്നു.