തിരുവല്ല :
കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും ആഘോഷിച്ചു. കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് അനുരാധ സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന വാർഷികാഘോഷം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ലതാകുമാരി സി കെ നിർവഹിച്ചു.
പ്രശസ്ത യുവകവി കാശിനാഥൻ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്കൂളിലെ വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ചെയ്തു. വാർഡ് മെമ്പർ പ്രസന്നകുമാർ ടി കെ, കുറ്റൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എബ്രഹാം എൻ ടി, പിടിഎ പ്രസിഡൻറ് റെജി വർഗീസ്, എസ് എം സി ചെയർമാൻ അനിൽ അമിക്കുളം, പ്രിൻസിപ്പൽ ടൈറ്റസ് പി, ഹെഡ്മിസ്ട്രസ് ശ്രീലതദേവി പി എന്നിവർ പ്രസംഗിച്ചു.
Advertisements