ആ രണ്ട് വനിതകൾ കൈ കോർത്തപ്പോൾ ഉയരുന്നത് പുതുയുഗം ! സ്വപ്‌നങ്ങൾക്ക് സ്വർണനിറം നൽകിയ വനിതകളുടെ സ്വന്തം മെർജിസ് ഇന്ന് മുതൽ വടവാതൂരിൽ

കോട്ടയം: സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകുന്ന ചടങ്ങുകൾക്ക് ചിറകു തുന്നി പറക്കാൻ മെർജിസ് ഇന്ന് മുതൽ വടവാതൂരിൽ. രണ്ടു സുഹൃത്തുക്കളായ വനിതാ സംരംഭകരുടെ സ്വപ്‌നമാണ് മെർജിസ് എന്ന പേരിൽ യാഥാർത്ഥ്യമാകുന്നത്. വനിതാ സംരംഭകരായ മെരീസ് വർഗീസും, ജിഷ്മ ശ്യാമും ചേർന്നാണ് മെർജിസിന് തുടക്കമിടുന്നത്. കെ.കെ റോഡിൽ വടവാതൂർ താന്നിക്കപ്പടിയിൽ ഇന്ത്യൻ ഓയിൽ പമ്പിന്റെ എതിർവശത്തായാണ് മെർജിസ് പ്രവർത്തനം ആരംഭിക്കുന്നത്. മെർജിസ് ക്ലോത്തിംങ് ആന്റ് ആക്‌സസറീസ് എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനം ഈ രംഗത്ത് പുതിയ ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. മൂന്നു മാസം മുൻപാണ് സുഹൃത്തുക്കളായ മെരീസും ജിഷ്മയും ചേർന്ന് സ്ഥാപനം ആരംഭിച്ചത്. ചെറിയ തോതിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം മൂന്നു മാസം കൊണ്ട് വലിയ സ്വീകാര്യതയാണ് നേടിയത്. റെന്റൽ ബ്രൈഡർ വെയർ, വെഡിംങ് ഡ്രസ്, ഡ്രസ് മെറ്റീരിയൽ, റെഡി ടു വെയർ സാരി, റെഡി ടു വിയർ ഡിസൈനർ ആന്റ് കാഷ്വൽ സെറ്റ്, റെഡി ടു വിയർ സെമി പാർട്ടി സെന്റ്, കട്ട് വർക്ക്, ഹാൻഡ് എംബ്രോയ്ഡറി, മ്യൂറൽ പെയിന്റിംങ്, അക്‌സസറീസ്, ബാഗ്, കാൻഡിൽ, മറ്റേർനിറ്റി വെയർ, കിഡ്‌സ് വെയർ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി കസ്റ്റമറുടെ താല്പര്യം അറിഞ്ഞ് അവരുടെ ആശയം അറിഞ്ഞുള്ള ഡിസൈനും സ്റ്റിച്ചിങുമാണ് മെർജിസിന്റെ പ്രത്യേകത. മെർജിസിന്റെ മാനേജിംങ് പാർട്ണറായ മെരീസ് വർഗീസ് കോട്ടയം വെഡബ്യുസിഎയുടെ വൈസ് പ്രസിഡന്റും, കാഞ്ഞിരപ്പള്ളി ഐഡബ്യുസിയുടെ എഡിറ്ററും വെൻ കോട്ടയം ചാപ്റ്ററിന്റെ അംഗവുമാണ്. എഎംഎഫ്‌ഐ (മ്യൂച്വൽ ഫണ്ട്) ഡിസ്ട്രിബ്യൂട്ടറാണ് മെരീസ്. മ്യൂറൽ ആർട്ടിസ്റ്റാണ് ജിഷ ശ്യാം. ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 09.30 ന് തെള്ളകം ഹാങ് ഔട്ട് പ്ലേവേൾഡ് ആന്റ് ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ക്ലബ് എംഡിയും വെൻ കോട്ടയം ചാപ്റ്റർ ചെയർ ഓഫ് വുമണുമായ ചിന്നു മാത്യു ഉദ്ഘാടനം ചെയ്യും. സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ എം.എം നന്ദന മുഖ്യാതിഥിയായി പങ്കെടുക്കും.

Advertisements

Hot Topics

Related Articles