വെച്ചൂർ പഞ്ചായത്തിൻ്റെ വെച്ചൂർ ഫെസ്റ്റ് സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു

വെച്ചൂർ: വെച്ചൂർപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽവെച്ചൂർ നിവാസികളുടെ പങ്കാളിത്തത്തോടെ നടത്തുന്ന വെച്ചൂർ ഫെസ്റ്റിന് തുടക്കമായി.വെച്ചൂർ പഞ്ചായത്തിലെ വിനോദ സഞ്ചാര സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തികാർഷിക മത്സ്യബന്ധനമേഖലകൾ പുനരുദ്ധരിച്ച് ഗ്രാമത്തിൻ്റെ സമ്പദ് വ്യവസ്ഥയും ജനജീവിതവും മെച്ചപ്പെടു ത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ തുടക്കമാണ് വെച്ചൂർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വെച്ചൂർ ഫെസ്റ്റ് തണ്ണീർമുക്കം ബണ്ടിലെ വെച്ചൂർ പഞ്ചായത്ത് പരിധിയിലെ മൺചിറയിൽ സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ, വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായസോജിജോർജ്, പി.കെ.മണിലാൽ, എസ്.ബീന,ബിന്ദു രാജു, സ്വപ്നമനോജ്, ആൻസിതങ്കച്ചൻ, പഞ്ചായത്ത് സെക്രട്ടറി വി.എൻ. റെജിമോൻ തുടങ്ങിയവർ സംബന്ധിച്ചു. ഇന്നു വൈകുന്നേരം വെച്ചൂർ പള്ളി പാരീഷ് ഹാളിൽ നടക്കുന്ന യോഗം ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും. ചലച്ചിത്രപിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ,
പള്ളി വികാരി ഫാ.പോൾ ആത്തപ്പള്ളി, ജില്ലാ പഞ്ചായത്ത് അംഗം ഹൈമിബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.മനോജ്കുമാർ,വീണാഅജി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജിജോർജ്, പി.കെ.മണിലാൽ, എസ്.ബീന,
പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ .കെ.ഗണേശൻ, വി.ടി.സണ്ണി, വക്കച്ചൻ മണ്ണത്താലി തുടങ്ങിയവർ സംബന്ധിക്കും.
ഫെസ്റ്റിനോടനുബന്ധിച്ചു ടൂറിസം, കൃഷി, വേമ്പനാട്ട്കായൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ലൈറ്റ് ഫെസ്റ്റിവൽ, കലാപരിപാടികൾ, സമ്മേളനങ്ങൾ, വെച്ചൂർ പെരുമ, കലാകാരന്മാരുടെ കൂട്ടായ്‌മ, ആരോഗ്യപ്രവർത്തകരുടെ കൂട്ടായ്‌മ എന്നിവ തണ്ണീർമുക്കം ബണ്ട് , വെച്ചൂർ പള്ളിപാരീഷ് ഹാൾ, വെച്ചൂർ പള്ളിയുടെ പടിഞ്ഞാറുഭാഗം തുടങ്ങിയ മൂന്ന് വേദികളിലായാണ് സംഘടിപ്പിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.