ഈരാറ്റുപേട്ട: പൊതു സമൂഹത്തിൽ അന്യമത വിദ്വേഷ പ്രചരിപ്പിച്ച പി.സി.ജോർജിൻ്റ ജാമ്യാപേക്ഷ ഉന്നത നീതിപീഠമായ കേരള ഹൈകോടതി തള്ളിയിട്ടും പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാത്തത് കേരളത്തിലെ ആഭ്യന്തര വകുപ്പ് ആർ എസ് എസിന് തീറെഴുതി കൊടുത്തതിൻ്റ് ഒടുവിലത്തെ ഉദാഹരണമാണ് മാണ് എന്ന് എസ്.ഡി.പി.ഐ. സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം പറഞ്ഞു. പി.സി.ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.എ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ജോർജ് മുണ്ടക്കയം ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി. പി. അജ്മൽ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാപള്ളിൽ എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ബിനു നാരായണൻ, യാസിർവെള്ളൂ പറമ്പിൽ, മുനിസിപ്പൽ കമ്മിറ്റി
സെക്രട്ടറി വി.എസ്. ഹിലാൽ, ഖജാൻജി കെ.യു. സുൽത്താൻ, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, നൗഫിയ ഇസ്മായിൽ ഫാത്തിമ മാഹീൻ നസീറസുബൈർ ഫാത്തിമഷാഹുൽ. എന്നിവർ പ്രതിഷേധപരിപാടികൾക്ക് നേതൃതം നൽകി.
പി.സി.ജോർജിനെ അറസ്റ്റ് ചെയ്യുക. എസ്.ഡി.പി.ഐ. പോലിസ് സ്റ്റേഷൻ മാർച്ച് നടത്തി

Advertisements