മലപ്പുറം: വേനല്‍ക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ പടരുവാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അമിതമായ ചൂടും വയറിളക്കവും കാരണം നിർജലീകരണവും തുടർന്നുള്ള സങ്കീർണ്ണ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അതുകൊണ്ട് ജലജന്യ രോഗങ്ങള്‍ക്ക് എതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു.
ജലജന്യ രോഗങ്ങള്‍ ആയ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, കോളറ, ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗങ്ങള്‍ പടരാൻ സാധ്യതയുണ്ട്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുവാൻ സുരക്ഷിതമായ ആരോഗ്യ ശീലങ്ങള്‍ ജനങ്ങള്‍ പ്രാവർത്തികമാക്ക ണം. പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് വ്യക്തി ശുചിത്വം പാലിക്കുക, പരിസര ശുചിത്വം പാലിക്കുക, ആരോഗ്യകരമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുക എന്നിവയും പ്രധാനമാണ്.