വെച്ചൂർ : വെച്ചൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച വെച്ചൂർ ഫെസ്റ്റിൽ വെച്ചൂരിലെ കലാകാരൻമാരെ ആദരിച്ചു. വേമ്പനാട് കായലോരത്ത് വെച്ചൂർ പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് വെച്ചൂർ പെരുമയെന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മലയാളത്തിൻ്റെ പൂങ്കുയിൽ വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു. വെച്ചൂർ പശുവിനെ അനുസ്മരിച്ചു പശു പാട്ട് പാടി ശ്രോതാക്കളെ ആവേശത്തിലാക്കിയ വിജയലക്ഷ്മി എ ആർ എം എന്ന ചിത്രത്തിലെ അങ്ങുവാനകോണിലെയെന്നു തുടങ്ങുന്ന ഹിറ്റ് ഗാനവും പാടി ഉത്സവത്തിന് മിഴിവേകി. വൈക്കം വിജയലക്ഷ്മി, തിരക്കഥാകൃത്തും വെച്ചൂർ സ്വദേശിയുമായ എം. സിന്ധുരാജ്, കലാഭവൻ ചാക്കോച്ചൻ, ചലച്ചിത്രനടൻ ഹരികൃഷ്ണൻ, ചിത്രകാരൻ ശ്രീനാഥ് എസ്. തമ്പി, അരുൺ ബ്രിട്ടോ, സന്തോഷ്, ഷോക് , സുമേഷ്, സുധീഷ് , രാകേഷ് പഞ്ചാരി, വെച്ചൂർ കണ്ണൻ, അനിൽകുമാർ, കെ.എസ്. നിള തുടങ്ങിയവരെ ഉപഹാരം നൽകി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.പോൾ ആത്തപ്പള്ളി,ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.മനോജ്കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, പഞ്ചായത്ത് അംഗം സോജിജോർജ്, പി.കെ. മണിലാൽ,ബിന്ദുരാജു, സ്വപ്ന മനോജ്, ഗീതാ സോമൻ, ആൻസി തങ്കച്ചൻ, തിരക്കഥാകൃത്ത് എം. സിന്ധുരാജ്,രാഷ്ട്രീയ കക്ഷി നേതാക്കളായ വക്കച്ചൻ മണ്ണത്താലി, കെ.എം.ബിനോഭായ് , വ്യാപാരി വ്യവസായി പ്രതിനിധികളായയു. മൈക്കിൾ, ഇ.ഡി. മണികണ്ഠൻ തുടങ്ങിയവർ സംബന്ധിച്ചു.