കോട്ടയം: ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിയുടെ ഭാഗമായി ശ്രീമൻ നാരായണ മിഷൻ്റെ വാഹന യാത്രയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. എല്ലായിടത്തും മൺപാത്രങ്ങൾ സൗജന്യമായി വിതരണം ചെയ്തു. കിളികൾക്ക് വെള്ളം നൽകുന്നതിനു
2 ലക്ഷം മൺ പാത്രങ്ങൾ സൗജന്യമായി വിതരണം ചെയ്യുകയാണ് ലക്ഷ്യം.
10 ദിവസങ്ങള്‍കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുമെന്ന് പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ ശ്രീമന്‍ നാരായണന്‍ അറിയിച്ചു.
നാളെ രാവിലെ 7 നു പന്തളത്തു നിന്നു വാഹന യാത്ര ആരംഭിക്കും.
Advertisements






