ഈരാറ്റുപേട്ട : നഗരസഭയുടെ വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് അഡ്വ വി എം മുഹമ്മദ് ഇല്യാസ് രാജിവെച്ചു. രാജിക്കത്ത് നഗരസഭാ സെക്രട്ടറി നാൻസി വർഗീസിന് കൈമാറി. ഏറെ നാളായി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയെത്തുടർന്നാണ് ഇല്യാസിൻ്റെ രാജി. പാർട്ടിയെയും പ്രവർത്തകരെയും മറന്നുള്ള ഇല്യാസിൻ്റെ പ്രവർത്തന ശൈലിയ്ക്കെതിരെ യൂത്ത് കോൺഗ്രസിലും മറ്റും ശക്തമായ പ്രതിഷേധം നിലനിന്നിരുന്നു. രാജി ആവശ്യം ഉയർത്തിയവരോട് ബജറ്റിനു ശേഷം രാജി വെയ്ക്കാമെന്നായിരുന്നു ഇല്യാസ് പറഞ്ഞിരുന്നത്. പറഞ്ഞ വാക്ക് പാലിച്ചു കൊണ്ടാണ് ഇല്യാസ് ഇപ്പോൾ രാജി വെച്ചിരിക്കുന്നത്.
Advertisements