തലയോലപ്പറമ്പ് ആമ്പല്ലൂരിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം : മരിച്ചത് ചെമ്പ് സ്വദേശി

തലയോലപറമ്പ്: നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ വൈക്കം തുരുത്തമ്മ സ്വദേശിനിക്ക് ദാരുണാന്ത്യം.15ഓളം പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം.
ആമ്പല്ലൂർ മിൽമ ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. ചെമ്പ് തരുത്തുമ്മ വേണാട്ടു കണ്ടത്തിൽ ഉത്തമൻ്റെ ഭാര്യ വിജി ഉത്തമനാ (47)ണ് മരിച്ചത്.കാക്കനാട് സെമിഗ കറി പൗഡർ മില്ലിലെ തൊഴിലാളിയായിരുന്നു മരണപ്പെട്ട വിജി.

Advertisements

ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിൽ ജോലിക്കായി വൈക്കം പ്രദേശത്ത് നിന്നുള്ള തൊഴിലാളികളുമായി പോയ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
ആമ്പല്ലൂർ മിൽമ ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ട്രാവലർ റോഡരികിലെ പോസ്റ്റിലും മതിലിലും ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുതരമായി പരിക്കേറ്റ ചെമ്മനാ കരി സ്വദേശിനി റീനാ മോളെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും മറ്റൊരാളെ എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ 13 ഓളം പേർ സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. മുളന്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. വിജിയുടെ മൃതദേഹം തൃപ്പൂണിത്തറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles