വെള്ളൂർ:സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസലിൻ്റെ വിയോഗത്തിൽ സി പി എം വെള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗം നടത്തി.ലോക്കൽ സെക്രട്ടറി എ.കെ. രജീഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽലോക്കൽ കമ്മിറ്റി അംഗം സി. എം.രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ.സി. എം.കുസുമൻ, ഏരിയ കമ്മിറ്റി അംഗം ആർ. രോഹിത്, രാഷ്ട്രിയ കക്ഷി നേതാക്കളായ അഡ്വ.പി.പി.സിബിച്ചൻ,ടി.പി.ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.സോണിക, വൈസ് പ്രസിഡന്റ് രാധാമണിമോഹൻ, ടി.വി.ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ.സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമ്മ വർഗീസ്,ഒ.കെ. ശ്യാംകുമാർ,ജെയിംസ് ജോസഫ്,വി.സി. ജോഷി എന്നിവർ സംബന്ധിച്ചു.