കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ ഉടമ അറസ്റ്റിൽ. പത്തനംതിട്ട കല്ലൂപ്പാറ തുരുത്തിക്കാട് അപ്പക്കോട്ടുമുറിയിൽ വീട്ടിൽ പ്രീതി മാത്യു (51)വിനെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
യൂറോപ്പിലേയ്ക്ക് അടക്കം വിവിധ സ്ഥലങ്ങളിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ പേരിൽ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് ഉയർന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പരാതിക്കാർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവർക്കായി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാസങ്ങളോളമായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്നാണ് പൊലീസ് സംഘം അന്വേഷണം ആരംഭിക്കുകയും ഇവർ ഒളിവിൽ കഴിയുന്ന സ്ഥലങ്ങളിൽ അന്വേഷണം നടത്തുകയുമായിരുന്നു. തുടർന്ന് ചൊവ്വാഴ്ചയോടെ കർണ്ണാടകയിലെ കുടകിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.