കോട്ടയം : രുചി വൈവിദ്ധ്യങ്ങളുടെ കലവറ തുറന്ന് കോട്ടയത്ത് ഭക്ഷ്യമേളയുടെ ആവേശം. ഭക്ഷണ പ്രേമികളുടെ മനവും വയറും നിറച്ചാണ് ഭക്ഷ്യമേള മുന്നാം ദിവസത്തിലേയ്ക്ക് കടക്കുന്നത്. മാർച്ച് രണ്ട് വരെയാണ് കോട്ടയം റൗണ്ട് ടേബിൾ 121 ൻ്റെ നേതൃത്വത്തിലുള്ള ഭക്ഷ്യമേള നാഗമ്പടത്ത് നടക്കുക. കൊച്ചിയിൽ നിന്നുള്ള തമിഴ് നാടൻ സ്ട്രീറ്റ് ഫുഡ് രുചികളുമായി എത്തുന്ന തറ ലോക്കൽ ആണ് ഇക്കുറി ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നത്.







തമിഴ്നാട്ടിലെ നാടൻ ഭക്ഷണങ്ങളെ നമ്മുടെ നാട്ടിലെത്തിക്കുന്ന വ്യത്യസ്തതയാണ് തറ ലോക്കലിനെ വേറിട്ട് നിർത്തുന്നത്.ചിക്കൻ ലോലിപോപ്പ് , കൊത്ത് പൊറോട്ട , ചെന്നൈ സ്റ്റെൽ ബിരിയാണി , വിവിധ ചിക്കൻ വിഭവങ്ങൾ എന്നിവയാണ് തറ ലോക്കലിൻ്റെ പ്രത്യകത. ഖാൻ സാഹിബിൻ്റെ ഗ്രില്ലുകളും റോളും ണിരിയാണിയും ഭക്ഷ്യമേളയുടെ സ്റ്റാളിൽ ക്രമീകരിച്ചിട്ടുണ്ട്. ബാർബി ക്യു ഫാമിലി റസ്റ്റൻ്റ് , കരിമ്പിൻ കാലാ ഫാമിലി റസ്റ്ററൻ്റ് , കോ & കോ തുടങ്ങിയവ അടക്കം 20 ഓളം ഫുഡ് സ്റ്റാളുകൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 4 മുതൽ രാത്രി 11 വരെയാണ് മേളയിൽ പ്രവേശനം. തിരക്ക് വർദ്ധിച്ചതോടെ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ പാർക്കിങ് ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ മേളയിൽ കലാപരിപാടികളും അരങ്ങേറും. സമാപന ദിവസമായ മാർച്ച് രണ്ട് ഞായാഴ്ച ഡോ. ശശി തരൂർ എം പി എത്തിച്ചേരും.