കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; ജാമ്യാപേക്ഷയിൽ വിധി നാളെ; വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം

കോട്ടയം: കോട്ടയം ഗവമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പ്രതികളായ സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എൻ വി വിവേക്, റിജിൽ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേട്ടു.

Advertisements

കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസീക്യൂഷന്‍റെ വാദം. വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പൊലീസിനോടും കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

Hot Topics

Related Articles