ഏറ്റുമാനൂരിൽ രണ്ട് മക്കൾക്കൊപ്പം ജീവനൊടുക്കിയ അമ്മയ്ക്ക് ജോലി നിഷേധിച്ച ആ വമ്പൻ ആശുപത്രി ഏതാണ്..! സോഷ്യൽ മീഡിഡയിൽ വൈറലായി ബിനോയ് ബിന്ദു എന്നയാൾ എഴുതിയ കുറിപ്പ് ; ജീവനൊടുക്കിയ ഷൈനിയെയും മക്കളെയും അടുത്തറിയുന്ന ആളുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കോട്ടയം: ജീവിച്ചിരിക്കുക എന്നത് തന്നെയാണ് ഏറ്റവും ധൈര്യം വേണ്ട കാര്യം..! ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാകാൻ ആ ധൈര്യം വേണ്ട… പക്ഷം പലരും ഈ തത്വം മനസിലാക്കാതെ കടത്തിന്റെയും കുടുംബ പ്രശ്‌നങ്ങളുടെയും പേരിൽ ജീവനൊടുക്കുന്ന ഈ കാലഘട്ടത്തിലാണ് നമ്മൾ ജീവനക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ഏറെ വേദനാ ജനകമായ ഒരു കൂട്ട ആത്മഹത്യ വാർത്തകളിൽ ഇടം നേടിയിരുന്നു. കോട്ടയം ഏറ്റുമാനൂർ 101 കവലയ്ക്ക് സമീപം വടകരയിൽ വീട്ടിൽ ഷൈനി കുര്യാക്കോസും (43) മക്കളായ അലീനയും (11), ഇവാനയും (10) ആണ് നാടിനെ നടുക്കി റെയിൽവേ ട്രാക്കിൽ ചിന്നിച്ചിതറി തീർന്നത്.

Advertisements

കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ഷൈനി ജീവനൊടുക്കിയതെന്നാണ് പല കോണുകളിൽ നിന്നുയർന്ന വാദം. ഇതിനിടെയാണ് ഷൈനിയെ അടുത്തറിയുന്ന ആളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഭർത്താവ് പീഡിപ്പിച്ചാൽ എന്താണ് അവനെ ഉപേക്ഷിച്ച് പോരണം, സ്വന്തം നിലയിൽ ജീവിക്കണം.. ജോലി നോക്കി രക്ഷപെടണം എന്നിങ്ങനെയായിരുന്നു കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇതിനിടെയാണ് ബിഎസ്.സി നഴ്‌സ് കൂടിയായ ഷൈനിയ്ക്ക് കോട്ടയത്തെ പ്രമുഖ ആശുപത്രി ജോലി നിഷേധിച്ചു എന്ന വിമർശനവുമായി ഇവരെ അടുത്തറിയുന്ന ആളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്ന് മക്കളെയുമായി ജീവിക്കാൻ ഒരു ഗതിയുമില്ലാതെ കൈ കൂപ്പി യാജിച്ച ഈ സാധുവിനോട് ഒരു കൊല്ലം ഫ്രീയായി ജോലി ചെയ്താൽ പരിഗണിക്കാം എന്ന് ഇവർ തന്നെ അംഗമായ സഭാ സമൂഹത്തിലെ ഒരു വിഭാഗം പറഞ്ഞതായാണ് വെളിപ്പെടുത്തൽ. വീടിന് തൊട്ടടുത്തുള്ള ഇടവകയുടെ തന്നെ വമ്പൻ ആശുപത്രിയിൽ ഇവർ ജോലിയ്ക്കായി എത്തിയെങ്കിലും 12 വർഷത്തെ ഗ്യാപ്പ് പറഞ്ഞ് ആ ജോലി ആശുപത്രി അധികൃതർ നിഷേധിച്ചതായും ഈ പോസ്റ്റിൽ പറയുന്നു.

പോസ്റ്റ് പൂർണമായും ഇവിടെ വായിക്കാം…!

ഇതെഴുതുമ്പോൾ കണ്ണു നിറയുന്നുണ്ട്.😪അമർഷം കൊണ്ട് കൈകൾ തരിക്കുന്നുമുണ്ട്.😡കഴിഞ്ഞ ദിവസം തീവണ്ടിക്കു മുന്നിൽ ജീവിതം അവസാനിപ്പിച്ച സാധുക്കളാണ് ഒരു ചിത്രത്തിൽ .😪. ചിതറി തെറിച്ച അവരുടെ അവശിഷ്ടങ്ങൾ വാരി കൂട്ടി പ്ലാസ്റ്റിക് കൂടിൽ വച്ചതിന് മുന്നിൽ ജീവിച്ചിരുന്നപ്പോൾ കൈ താങ്ങാവാത്തവർ ആത്മാവിന് നിത്യ ശാന്തിക്കായി ഒപ്പീസ് ചെല്ലുന്നതാണ് അടുത്ത ചിത്രം.😡കൊടിയ ഗാർഹിക പീഡനത്തെ തുടർന്നാണ് ബി എസ് സി നേർസായ ഈ വീട്ടമ്മ തൊടുപുഴയിലെ ഭർത്യവീട്ടിൽ നിന്നും മക്കളേയും കൂട്ടി ഏറ്റുമാനൂരുള്ള സ്വന്തം വീട്ടിലേക്ക് കുറച്ച് നാൾ മുൻപ് പോയത്.ബി എസ് സി നേർസായിരുന്നിട്ട് പോലും ഭർത്താവ് ഇവരെ ജോലിക്ക് പോകാൻ അനുവദിച്ചിരുന്നില്ല എന്നാണറിയുന്നത്.ഏറ്റുമാനൂര് സ്വന്തം വീട്ടിൽ ചെന്ന ഇവർ ഒരു ജോലിക്കായി പല ആശുപത്രികൾ കയറി ഇറങ്ങി. വീടിന് തൊട്ടടുത്തുള്ള ഇടവകയുടെ തന്നെ വമ്പൻ ഹോസ്പ്പിറ്റലിൽ ഒരു ജോലിക്കായി കെഞ്ചി. പക്ഷേ 12 വർഷത്തെ ഗ്യാപ്പ് പറഞ്ഞ് അവരെല്ലാം ജോലി നിഷേധിച്ചത്രെ.2 മക്കളെയും കൊണ്ട് ജീവിക്കാൻ ഒരു ഗതിയുമില്ലാതെ കൈ കൂപ്പി യാചിച്ച ഈ സാധുവിനോട് ഒരു കൊല്ലം ഫ്രീയായി ജോലി ചെയ്താൽ പരിഗണിക്കാം എന്ന് പറഞ്ഞ് ഇവരുടെ യാചനയെ പുറം തളളിയതായി അമർഷത്തോടെ അതേ സഭാ സമൂഹത്തിലെ ആളുകൾ തന്നെ വെളിപ്പെടുത്തുന്ന നിരവധി ഓഡിയോ ക്ലിപ്പുകൾ അതേ സഭാ സമൂഹത്തിലെ തന്നെ വിശ്വാസി ആയ ഒരു സ്നേഹിതൻ അയച്ചു തന്നത് കേട്ടപ്പോൾ എഴുതണം എന്ന് തോന്നി.അദ്ദേഹം തന്നെയാണ് ആ ചിത്രവും അയച്ച് തന്നത്.മൂന്നാളും കെട്ടിപ്പിടിച്ച് പാളത്തിൽ ഇരിക്കുന്ന കാഴ്ച നെഞ്ച് തകർത്തെന്ന് ലോക്കോ പൈലറ്റ് പറയുന്ന കേട്ടിരുന്നു.😪😪പലരും മക്കളെ കൂടി മരണത്തിലേക്ക് കൊണ്ടു പോയതിൽ ഈ അമ്മയെ കുറ്റപ്പെടുത്തിയത് കണ്ടു.ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വന്തം സമുദ്രായത്തിൻ്റെ ഒരു സ്ഥാപനത്തിൽ നിന്നും ഒരു തൊഴിലവസരത്തിനുള്ള കരുണ പോലും ലഭിക്കാതെ ജീവിതം വഴി മുട്ടിയപ്പോൾ ഇവർ ചെയ്ത് പോയതാണ്.തകർന്നു പോയപ്പോൾ ഒന്നു പിടിച്ച് നിൽക്കാൻ ഒരു കൈത്താങ്ങ് ലഭിക്കാതെ ജീവിതം അവസാനിപ്പിച്ച സാധുക്കളുടെ വാരി കൂട്ടി യ ഇറച്ചി കഷണങ്ങൾക്കുമുന്നിൽ നിന്ന് വിശ്വാസത്തെ മാർക്കറ്റു ചെയ്യുന്ന മരണാനന്തര സ്വർഗ്ഗ സ്വപ്ന വ്യാമോഹ വ്യാപാരികളോട് ……..🫵തൊട്ടടുത്ത് നിന്നാൽ പോലും നീറി പുകഞ്ഞ് ഇരുട്ട് നിറയുന്ന മനുഷ്യരെ നാം ഉൾപ്പെടുന്ന പൊതു സമൂഹം പലപ്പോഴും അറിയുന്നുണ്ടാവില്ല.അഭിമാനത്തെ ഓർത്ത് അവസ്ഥ ലോകത്തോട് പറയാൻ മടിക്കുന്നവരാണ് അധികവും.ഒരു പക്ഷേ ഇവരുടെ അത്രയും പിടി വിട്ട അവസ്ഥ ലോകം അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും പരിഹാരം ഉണ്ടായേനെ എന്ന് തോന്നിപ്പോകുന്നു.ആത്മഹത്യ പാപമാണെന്ന മത പുരോഹിതരുടെ ഊമ്പിയ വായ്ത്താരിക്കോ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന സർക്കാർ നിർദ്ദിഷ്ട സ്റ്റാറ്റ്യൂട്ടറി ടെം പ്ലേറ്റിനോ മുന്നിൽ ഇരുട്ടു മാത്രമായി പോകുന്ന ജീവിതങ്ങൾക്ക് വെളിച്ചം പകരില്ല.🫵😡അതിന് മനുഷ്യർ തന്നെ വേണം. 🫵💓വഴി മുട്ടി പോയാൽ എൻ്റെ മുന്നിൽ ഇരുട്ടാണ് എന്ന് ലോകത്തോട് വിളിച്ചു പറയാൻ ദുരഭിമാനം തോന്നണ്ട കാര്യമില്ല.ആരെങ്കിലും ഒരു വഴി തുറന്നു തരാൻ കാരണമാകും.സമ്പൂർണ്ണമായി കരുണ വറ്റിയ മതസ്ഥാപനങ്ങളല്ല പൊതു സമൂഹ മനസ്.അവിടെ ഇപ്പോഴും കരുണയുടെ വറ്റാത്ത ഉറവകൾ ഉണ്ട്.🙏🙏

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.