കവിയൂർ: പഞ്ചായത്തിന്റെ പല ഭാഗങ്ങളിലെയും രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനുവേണ്ടി മത്തി മലയുടെ മുകളിൽ 8 സെന്റ് വസ്തു വാങ്ങുകയും ഈ വസ്തു കവിയൂർ ഗ്രാമ പഞ്ചായത്തിനും, വാട്ടർ അതോറിറ്റിക്കും കൈമാറുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് എം ഡി ദിനേശ് കുമാറിന്റെ അദ്ധ്യക്ഷതയിൽ എം എൽ എ അഡ്വ. മാത്യു റ്റി തോമസ് ഉദ്ഘാടനം ചെയ്തു ആധാരം പഞ്ചായത്ത് സെക്രട്ടറി ജോസഫ് അലോഷ്യസിനു കൈമാറി. 2005 – 2010 പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ 2007-ൽ കവിയൂർ – കുന്നന്താനം കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ 1454806 രൂപ സ്വരൂപിച്ച് തോട്ടഭാഗം ഗണപതിക്കുന്നിൽ 52 സെന്റ് സ്ഥലം വാങ്ങി വാട്ടർ അതോറിറ്റിയ്ക്കു കൈമാറുകയും അവിടെ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് 2 പഞ്ചായത്തിലേക്കും കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നടന്നു വരുന്നു. ഈ പദ്ധതി യുടെ ബാക്കി തുകയിൽ നിന്ന് 557000 രൂപ ഉപയോഗിച്ചാണ് മത്തി മലയിലെ സ്ഥലം മേടിക്കുവാൻ സാധിച്ചത്. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സ്ഥലത്തിന്റെ ആധാരം പഞ്ചായത്തിനും, വാട്ടർ അതോറിറ്റിയ്ക്കും കൈമാറിയത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സി കെ ലതാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശ്രീരഞ്ജിനി, അനിതാ സജി, എൽ ഡി എഫ് കൺവീനർ കെ സോമൻ, സതീഷ് എസ്, സി ഡി എസ് ചെയർപേഴ്സൺ ശാന്തമ്മ ശശി, മുൻ പഞ്ചായത്ത് അംഗങ്ങളായ ബർസിലി ജോസഫ്, ശാന്തമ്മ രാജു തുടങ്ങിയവർ സംസാരിച്ചു. ജോസഫ് ജോൺ സ്വാഗതവും പഞ്ചായത്ത് അംഗം പ്രവീൺ ഗോപി കൃതജ്ഞയും പറഞ്ഞു.