ഇസ്രയേൽ മലയാളി ആർട്ട് ലിറ്ററേച്ചർ അൻറ് സോഷ്യൽ ഫോറം : ഇ-മാഗസിൻ ലുമിനാരിയുടെ ലോഗോ പ്രകാശനം തിങ്കളാഴ്ച

കോട്ടയം : ഇസ്രയേൽ മലയാളി ആർട്ട് ലിറ്ററേച്ചർ അൻറ് സോഷ്യൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇ-മാഗസിനായ ലുമിനാരിയുടെ ലോഗോ പ്രകാശനം തിങ്കളാഴ്ച നടക്കും… ഡിജിറ്റൽ ഫ്ലാറ്റ് ഫോമിൽ നടക്കുന്ന ലോഗോ പ്രകാശനം കേരളാ സാഹിത്യ അക്കാദമി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ മോബിൻ മോഹൻ നിർവ്വഹിക്കും. പ്രതിസന്ധികളുടെ നാളുകളിൽ പ്രത്യാശയുടെ പൊൻകിരണങ്ങൾ സ്വപ്നം കണ്ടുകൊണ്ട് ജീവിത നൗക തുഴയുന്ന ഓരോ പ്രവാസിയും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി നിലനില്ക്കുന്നവരാണ്. പ്രവാസികളുടെയിടയിൽ സർഗ്ഗാത്മകതയ്ക്ക് പുത്തനുണർവ് നൽകുകയാണ് ഇസ്രായേൽ മലയാളി കൂട്ടായ്മയായ IMALS FORUMS. മാനസികോല്ലാസത്തിനും, അവരുടെ സർഗ്ഗാത്മക കഴിവികൾ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുമായി Israel Malayalee Art, Literature and Social Forum. (IMALS FORUMS) കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ മാഗസിൻ ആണ് “ലുമിനാരി ” . പ്രവാസത്തിൻ്റെ കണ്ണീരും കദനങ്ങളും, പ്രതീക്ഷകളും നിറമുള്ള സ്വപ്നങ്ങളും ചാലിച്ച സർഗ്ഗാത്‌മക സൃഷ്ടികൾ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുക എന്നതാണ് ലുമിനാരിയുടെ ലക്ഷ്യം. ലൂമിനാരിയുടെ ലോഗോ പ്രകാശനം തിങ്കളാഴ്ച ഡിജിറ്റൽ ഫ്ലാറ്റ്ഫോമിൽ നടക്കും. കേരളാ സാഹിത്യ അക്കാദമി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ മോബിൻ മോഹൻ ലോഗാ പ്രകാശനം ചെയ്യും. യോഗത്തിൽ ഇസ്രയേൽ മലയാളി ആർട്ട് ലിറ്ററേച്ചർ അൻറ് സോഷ്യൽ ഫോറം ജനറൽ കോ- ഓർഡിനേറ്റർ റെജി സി.ജെ അധ്യക്ഷത വഹിക്കും. ചീഫ് എഡിറ്റർ വിജിൽ ടോമി, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ സൽജി ഈട്ടിത്തോപ്പ്, മിനി പുളിക്കൽ , ഷിബു കുര്യാക്കോസ് തുടങ്ങിയവർ സംസാരിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.