ഇരവിപേരൂർ: ധരണി പരിസ്ഥിതി – പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇരവിപേരൂർ ശങ്കര മംഗലം തറവാട്ടിൽ സംഘടിപ്പിച്ച ത്രിദിന കൂട്ടായ്മ ‘ സഭ2025’ സമാപിച്ചു.
മൂന്നു ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ ഡോ: അലക്സ് മാത്യു, ടോണി ആൻറണി, പള്ളിക്കോണം രാജീവ്, ലെജു ഏബ്രഹാം, ബി.രവികുമാർ, സന്തോഷ് കുമാർ ആചാരി എന്നിവർ ക്ളാസ് നയിച്ചു.
മണിമല നദീതട പൈതൃക പദ്ധതി യുടെ ഭാഗമായി കല്ലൂപ്പാറ, ഇരവിപേരൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്നുവരുന്ന പൈതൃകസംരക്ഷണ പരിപാടികളുടെയും പരിസ്ഥിതിയുടെയും ഫോട്ടോ പ്രദർശനം, പാരമ്പര്യ വാസ്തുനിർമ്മിതികളുടെ ചിത്രീകരണം, പ്രകൃതി നടത്തം, പക്ഷി നിരീക്ഷണം, പടയണി കലാകാരന്മാരുമായി സാംസ്കാരിക സംവാദം തുടങ്ങിയവയും നടന്നു.
ധരണി പരിസ്ഥിതി – പൈതൃക സംരക്ഷണ സമിതിയുടെ ‘സഭ 2025’ ത്രിദിന കൂട്ടായ്മ സമാപിച്ചു

Advertisements