ബിവറേജസ് കോർപ്പറേഷനിൽ ഓവർടൈം അലവൻസ് നടപ്പാക്കണം : കേരള സ്റ്റേറ്റ് ബിവറേജസ് കോർ പ്പറേഷൻ സ്റ്റാഫ് ഓർഗനൈസേഷൻ (ഐഎൻടിയുസി

കൊല്ലം : കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ ഓവർടൈം അലവൻസ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് ഓർഗനൈസേഷൻ (ഐഎൻടിയുസി) കൊല്ലത്ത് ഡിസിസി ഓഫീസിൽ കൂടിയ നേതൃയോഗം മാനേജ് മെന്റിനോടും സർക്കാരിനോടും ആവശ്യപ്പെട്ടു. ഡിസിസി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ യോഗം ഉദ്ഘാടനം ചെ യ്തു. കെ.എസ്.ബി.സി.യിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് യോഗം സർക്കാരിന് മുന്നറിയിപ്പ് നൽകി. കുരീപ്പുഴ വിജയന്റെ
അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ആർ.രാകേഷ്, ചന്ദ്രൻ, ദിനേശ് കുമാർ, സജി പുതുശ്ശേരി, മോളി മാത്യു. ഹരിലാൽ, രതീഷ്, അരുൺ ടിബാലകൃഷ്ണൻ, അജിത് കുമാർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles