കോട്ടയം : കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന ആശാവർക്കറുമാരുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ദേശീയ അസംഘടിത തൊഴിലാളി എംപ്ലോയീസ് കോൺഗ്രസിൻ്റെ സമരത്തിൻ്റെ ജില്ലാതല ഉദ്ഘാടനം വിജയപുരം മണ്ഡലത്തിൽ ആരംഭിച്ചു. യു ഡ ബ്യു സി മണ്ഡലം പ്രസിഡണ്ട് രജനി സന്തോഷ് അധ്യക്ഷത വഹിച്ചു. ധർണ്ണാ സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരിൻ്റെ ആസൂത്രിത ശ്രമം അനുവദിച്ചു തരില്ല എന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ജില്ലാ പ്രസിഡൻ്റ് എസ്. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. വിജയപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി.റ്റി.സോമൻ കുട്ടി,നിയോജക മണ്ഡലം പ്രസിഡൻ്റ് റോയ് മാത്യു, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു എം ചന്ദ്രൻ, വൈസ്പ്രസിഡൻ്റുമാരായ സോളമൻ തോമസ്, ബെൻസി എബ്രഹാം , അനീഷ് എ.കെ ,ബിന്ദു ജോഷി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷിബു ഏഴേ പുഞ്ചയിൽ,പഞ്ചായത്തു മെമ്പർമാരായ ബിനു മറ്റത്തിൽ, ലിബി ജോസ് ഫിലിപ്പ്, ഐ.എൻടിയുസി സംസ്ഥാന സമിതി അംഗം ബൈജു മാറാട്ടുകളം ,വിജയപുരം പഞ്ചായത്തിലെ ആശാ വർക്കറുമാർ, കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പു തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.