ഡോ ബി ആർ അംബേദ്കർ പുരസ്‌കാരം ഗീവർഗീസ് കൂറിലോസ് മെത്രാപോലീത്തയ്ക്ക്

കോട്ടയം : ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റി ഏർപ്പെടുത്തുന്ന ഡോ ബി ആർ അംബേദ്കർ പുരസ്‌കാരം യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്തയ്ക്ക്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Advertisements

2025 ഏപ്രിൽ 14 ന് കോട്ടയം തിരുനക്കര മൈതാനത്ത് നടത്തുന്ന ഡോ ബി ആർ അംബേദ്കർ ജയന്തി സമ്മേളനത്തിൽ പുരസ്‌കാരം നൽകുമെന്ന് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്, ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ് എന്നിവർ അറിയിച്ചു.

Hot Topics

Related Articles