അയ്മനം : പാണ്ഡവം സ്വദേശിനി നേഹ ജയകുമാർ കൊറിയോഗ്രാഫി നിർവഹിച്ച “ആനന്ദനടനം സെമി ക്ലാസിക്കൽ ഡാൻസ് ഏറ്റുമാനൂരപ്പന്റെ ഏഴാം ഉത്സവദിനമായ മാർച്ച് അഞ്ച് ബുധനാഴ്ച രാത്രി 9.30 അരങ്ങേറും. ശിവാനി കെ അനൂപ്, മീരകൃഷ്ണ, അപർണബിനു, അഞ്ജിതലിജി, ഹേമന്ത് സാബു എന്നിവരാണ് നേഹയ്ക്ക് ഒപ്പം ചുവടുവെക്കുക. 2018 മാർച്ചിൽ തിരുന്നക്കര ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ച നേഹയുടെ 53 -ാമത് സ്റ്റേജ് പ്രോഗ്രാം ആണ്. നാട്യപൂർണ്ണ സ്കൂൾ ഓഫ് ഡാൻസ് ൽ നൃത്തം അഭ്യസിച്ചു വരുന്നു. മാന്നാനം കെ. ഇ കോളേജ് മൂന്നാം വർഷ ബികോം വിദ്യാർത്ഥിനി ആണ്.
Advertisements