പ്രഥമ അക്ഷര രശ്മി പുരസ്കാരം ളാക്കാട്ടൂർ ഗവ. എൽ.പി.സ്കൂളിന്

ളാക്കാട്ടൂർ: പഠനത്തോടൊപ്പം വിദ്യാലയങ്ങൾ പൊതുസമൂഹത്തിന് മാതൃകയാകണം എന്ന ഉറച്ച ബോധ്യത്തോടെ ജൈവാരാമം, സ്വാതന്ത്ര്യാരാമം, തൂലികപ്പെട്ടി തുടങ്ങി ശ്രദ്ധേയങ്ങളായ നിരവധി പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണ പദ്ധതികളും വിജയകരമായി നടപ്പാക്കിയ കൂരോപ്പട പഞ്ചായത്തിലെ ളാക്കാട്ടൂർ ഗവ. എൽ.പി. സ്കൂളിന് വെള്ളറങ്ങാട്ട് ലീലാമണിയമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ പ്രഥമ അക്ഷര രശ്മി പുരസ്കാരം നൽകി.

Advertisements

കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി മാത്യുവിൽ നിന്ന് ഹെഡ്മിസ്ട്രസ് ശ്രീലതകുമാരി, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീം നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൂചിപ്പിച്ചു.

Hot Topics

Related Articles