വൈക്കം: സ്വകാര്യ ബസ്സും എയ്സും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എയ്സ് ഡ്രൈവർ മരിച്ചു.വെച്ചൂർ ഇടയാഴം വല്യാറ വീട്ടിൽ ശിവാനന്ദപ്പണിക്കർ (തമ്പാൻ 53) ആണ് മരിച്ചത്.
തോട്ടകം പള്ളിക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. വൈക്കത്ത് നിന്നും വെച്ചൂരിലേക്ക് പോകുകയായിരുന്ന എയ്സും കൈപ്പുഴ മുട്ടിൽ നിന്നും വൈക്കം ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസ്സും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ എയ്സ് ഡ്രൈവറെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈക്കം പോലിസ് മേൽനടപടി സ്വീകരിച്ചു.
Advertisements