കോട്ടയം : തന്മയം പെയിൻ്റിങ്ങ് ക്യാമ്പ് മാർച്ച് എട്ടിന് കുമാരനല്ലൂരിൽ നടക്കും. മാർച്ച് എട്ടിനും ഒൻപതിനും കുമാരനല്ലൂർ തന്മയ മീഡിയ സെൻ്ററിലാണ് ക്യാമ്പ് നടക്കുക. കേരള ചിത്രകലാ പരിഷത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുക. മാർച്ച് എട്ടിന് രാവിലെ 10.30 ക്കു, അന്തരിച്ച പ്രമുഖ ജലച്ചായ ചിത്രകാരൻ മോപാസാങ് വാലത്തിനെ അനുസ്മരിക്കും. 20 തിൽ അധികം ചിത്രകാരന്മാർ പങ്കെടുക്കുന്ന രണ്ടു ദിവസത്തെ “തന്മയം”ആർട്ട് ക്യാമ്പ് ഉദ്ഘാടനവും കുമാരനല്ലൂർ തന്മയാ മീഡിയ സെന്ററിൽ വച്ചു നടക്കും.
Advertisements