ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ട്രെയിനിനു മുന്നിൽ ചാടി അമ്മയും രണ്ടു മക്കളും ജീവൻ ഒടുക്കിയ സംഭവത്തിൽ പ്രതികരിച്ച് ഷൈനിയുടെ പിതാവ് രംഗത്ത്. കല്യാണം കഴിഞ്ഞ നാൾ മുതൽ ഷൈനി ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിട്ടിരുന്നു. പീഡന വിവരം പലപ്പോഴും ഷൈനി വീട്ടിൽ അറിയിച്ചിരുന്നുവെന്നും കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.
Advertisements
ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഷൈനിയെ നോബി വിളിച്ചിരുന്നു. മർദ്ദനത്തിനുശേഷം വീട്ടിൽ നിന്നും ഇറക്കി വിട്ടപ്പോഴാണ് കൂട്ടിക്കൊണ്ടുവന്നതെന്നും പിതാവ് പറഞ്ഞു. മൂന്നുപേരുടെയും മരണത്തെ തുടർന്ന് ഭർത്താവ് നോബിയെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു.