കോട്ടയം: മാർച്ച് എട്ട് വനിതാ ദിനത്തിൽ രൂക്ഷമായ ലഹരി വ്യാപനത്തിനും വർദ്ധിച്ചുവരുന്ന ആക്രമങ്ങൾക്കും എതിരെ നൂൺ വാക്ക് നടത്താനൊരുങ്ങി മഹിളാ കോൺഗ്രസ്. മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരുപാടി നടക്കുക.
Advertisements
കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിക്കുന്ന ലഹരി വിരുദ്ധ സന്ദേശറാലിയും ബോധവത്കരണ ക്യാമ്പയിനും മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. റാലിയെ തുടർന്ന് അധ്യാപികയും പ്രശസ്ത സാഹിത്യകാരിയുമായ സുമിന കെ ബെന്നി ലഹരിവിരുദ്ധ സന്ദേശവും നൽകുന്നതാണ്.