പാമ്പ് കടിയേറ്റ വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് ന്യായവാദം : സംഭവം കോട്ടയം മോനിപ്പള്ളിയിൽ

കോട്ടയം : പാമ്പ് കടിയേറ്റ എട്ടുവയസ്സുകാരനെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് കാരണത്താൽ വഴിയിൽ ഉപേക്ഷിച്ച ആംബുലൻസ് ഡ്രൈവർക്കെതിരെ ജനരോഷം ഉയരുന്നു. 108 ആംബുലൻസിന്‍റെ ഡ്രൈവറാണ് പിഞ്ചു ബാലനെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വാഹനം നടുറോഡിൽ നിർത്തി ഇറങ്ങിപ്പോയത്. വെള്ളിയാഴ്ച രാത്രി എട്ടിന് എം.സി റോഡിൽ മോനിപ്പളളിയിലാണ് സംഭവം.

Advertisements

മുളക്കുളം ഗവ. യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി അഭനവിനാണ് പാമ്പുകടിയേറ്റത്. സ്കൂളിലെ വാർഷികാഘോഷം കഴിഞ്ഞ് അമ്മ വീടായ വെളളൂരിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ കാലിൽ എന്തോ കടിച്ചതായി അമ്മയോട് പറഞ്ഞു. തുടർന്ന് വേദനയും നീരും ഉണ്ടായതോടെ പിറവം താലൂക്കു ആശുപത്രിയിൽ എത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോക്ടർ കുത്തിവെപ്പിന് നിർദേശിച്ചതിന് പിന്നാലെ കുട്ടിക്ക് ബോധക്ഷയം ഉണ്ടായി. ഉടൻ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഡോക്ടർതന്നെ അവിടെയുണ്ടായിരുന്ന 108 ആംബുലൻസ് വിളിക്കുകയായിരുന്നു. കുട്ടിയോടൊപ്പം അമ്മ രമ്യയും അച്ഛൻ അജിയും ഉണ്ടായിരുന്നു. ആംബുലൻസ് പുറപ്പെട്ട് മോനിപ്പള്ളിയിൽ എത്തിയപ്പോൾ ആംബുലൻ ഡ്രൈവർ വാഹനം നിർത്തി.

ചോദിച്ചപ്പോൾ, ഡ്യൂട്ടി സമയം കഴിഞ്ഞെന്നും മറ്റൊരു ആംബുലൻസിൽ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകൂ എന്ന മറുപടിയാണ് ഡ്രൈവർ നൽകിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. നിസ്സഹായരായ മാതാപിതാക്കൾ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തിയാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചത്.
കുട്ടിയെ വെന്‍റിലേറ്റർ സൗകര്യമുള്ള ഐ.സി.യുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി. കുട്ടിയെ വെൻറിലേറ്ററിൽ നിന്നും മാറ്റി.

രോഗലക്ഷണങ്ങളിൽ നിന്ന് മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്നും അപകടനില തരണം ചെയ്തെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു.
ഡ്രൈവറുടെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇയാൾക്കെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.

Hot Topics

Related Articles