വനിതാദിനാഘോഷവും അംഗൻവാടി കുട്ടികൾക്ക് ബിരിയാണി വിതരണവും നടത്തി

കൊല്ലാട് : പള്ളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ 103ആം നമ്പർ അംഗൻവാടിയിലെ കുട്ടികൾക്ക് ബിരിയാണി നൽകി. ക്ഷേമകാര്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷവും നടന്നു. മനോരമ ഓൺലൈൻ ലീഡ് പ്രൊഡ്യൂസർ സീന ആന്റണി വനിതാദിന ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് സ്ത്രീകൾ നേരിടുന്ന ചൂഷണത്തിനെതിരായി സ്ത്രീ സമൂഹം ഒന്നിക്കണമെന്നും അടുക്കളയിൽ ഒതുങ്ങി നിൽക്കേണ്ടവരെല്ലാം സ്ത്രീകൾ എന്നും പൊതുസമൂഹത്ത് നല്ല പ്രകടനം കാഴ്ചവെക്കുവാൻ സ്ത്രീകൾ കടന്നുവരണം പുതുതലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരെ പോരാടുവാൻ സ്ത്രീകൾ മുന്നോട്ടുവരണമെന്നും സീന ആന്റണി നിർദ്ദേശിച്ചു.

Advertisements

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ സിബി ജോൺ അധ്യക്ഷത വഹിച്ചു. യോഗത്തിൽ തുടർന്ന് അംഗൻവാടിയിലെ കുട്ടികൾക്ക് ബിരിയാണി വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ഇന്ന് സംസ്ഥാനത്ത് നടക്കുന്ന ലഹരി മാഫിയയെ ഒറ്റപ്പെടുത്തണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ് പനച്ചിക്കാട് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജീനാ ജേക്കബ് പഞ്ചായത്ത് മെമ്പർമാരായ മിനിഇട്ടി കുഞ്ഞ് ജയന്തി ബിജു മഞ്ജു രാജേഷ് മുൻ മെമ്പർ തങ്കമ്മ മർക്കോസ് അംഗൻവാടി ടീച്ചർ ലീന ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles