കോട്ടയം : ഈരാറ്റുപേട്ടയില്‍ കേന്ദ്ര സേന ഇറങ്ങണം എന്നും പഴയ ഈരാറ്റുപേട്ട ഞങ്ങള്‍ക്ക് തിരികെ വേണം എന്നും ബി ജെ പി നേതാവ് ഷോണ്‍ ജോർജ്.ഈരാറ്റുപേട്ടയില്‍ വൻ സ്ഫോടക ശേഖരം പിടികൂടിയതിന് പിന്നാലെ കർമ്മ ന്യൂസുമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഈരാറ്റുപേട്ടയില്‍ നിന്ന് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തു. ഇതില്‍ ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഷോണ്‍ ജോർജ് പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
5% വരുന്ന തീവ്രവാദികള്‍ക്ക് വേണ്ടീ ഈരാറ്റുപേട്റ്റ ഞങ്ങള്‍ നാട്ടുകാർ വിട്ട് പോകില്ല. ഇവിടുത്തേ വലിയ ശതമാനം മുസ്ളീങ്ങളും സമാധാനക്കാരും ദേശ സ്നേഹികളും ആണ്. എന്നാല്‍ 5 % തീവ്രവാദികള്‍ ഞങ്ങളുടെ നാടിനെ നശിപ്പിക്കുന്നു. ഈരാറ്റുപേട്ടയേ ആയുധ പുര ആക്കിയതില്‍ കേരള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. പോലീസിനു പരിമിതി ഉണ്ട്. കേന്ദ്ര ഏജൻസി ഈരാറ്റു പേട്ടയില്‍ ഉടൻ വരണം
പഴയ ഈരാറ്റുപേട്ടയും നാടും സ്നേഹവും ഞങ്ങള്‍ നാട്ടുകാർക്ക് തിരികെ തരണം.5% വരുന്ന തീവ്രവാദികള്‍ക്ക് ഞങ്ങള്‍ കീഴടങ്ങില്ല. പോരാടും. നടക്കല്‍ കുഴിവേലില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗോഡൗണില്‍ നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. കഴിഞ്ഞദിവസം സ്ഫോടക വസ്തുക്കളുമായി കട്ടപ്പനയില്‍ നിന്ന് പിടികൂടിയ ഷിബിലിയും കൂട്ടാളിയുമാണ് ഈ കെട്ടിടം വാടകക്ക് എടുത്തിരുന്നത്.
വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ ഷിബിലിയുടെ ജീപ്പില്‍ നിന്ന് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തിരുന്നു. ജില്ലയിലെ അനധികൃത പാറ മടകളിലേക്കാണ് സ്പോടക വസ്തുക്കളെത്തിച്ചതെന്നാണ് സൂചന. ഇതില്‍ ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.