തിരുവല്ല : മെഡിക്കൽ മിഷൻ ആശുപത്രി വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറുന്ന ധീര വനിതകൾക്കു വേണ്ടി എല്ലാവർഷവും അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചുന്നൽകിവരുന്ന ടി എം എം സ്ട്രോങ്ങ് വുമൺ അവാർഡിന് പ്രശസ്ത പർവതാരോഹക അഡ്വ. സീന സാറാ മജ്നു അർഹയായി.
തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ സംഘടിപ്പിക്കപ്പെട്ട വനിതാ ദിനാഘോഷത്തിൽ വച്ച് ടി എം എം മെഡിക്കൽ ഡയറക്ടർ കേണൽ ഡോക്ടർ ഡെന്നിസ് എബ്രഹാം സീനക്ക് അവാർഡ് സമ്മാനിച്ചു. ഒരു സാധാരണ സ്ത്രീ എന്ന നിലയിൽനിന്ന് അതിരുകളില്ലാത്ത സാധ്യതകൾ കയ്യടക്കിയ ധീരവനിതയായ സീന പ്രതിബന്ധങ്ങൾ കണ്ട് പകച്ചു നിന്നുപോകുന്ന സ്ത്രീ സമൂഹത്തിന് മുഴുവൻ പ്രചോദനമാണെന്ന് കേണൽ ഡെന്നിസ് പറഞ്ഞു. ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് ലോകപ്രശസ്ത പർവതാരോഹക എന്ന നിലയിലേക്കുള്ള തൻ്റെ യാത്രയുടെ പടവുകൾ സീന പങ്കുവച്ചത് ടി എം എം ആശുപത്രിയിലെ വനിതാ സമൂഹത്തിന് വളരെ ഊർജ്ജം പകർന്നു നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിൽ വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതകൾക്കായി ഒരുക്കിയ ഒരുമാസം പ്രാബല്യമുള്ള ടി എം എം നവതി വനിതാ പാക്കേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. സാം എബ്രഹാം അവതരിപ്പിച്ചു.
ഈ പാക്കേജിലൂടെ 6000 രൂപ മതിപ്പുള്ള ടെസ്റ്റുകളും കൺസൽറ്റേഷനും 1999 രൂപക്ക് ലഭ്യമാകുന്നതാണ്. ടി എം എം കൺസൾട്ടൻ്റ് ഗൈനക്കോളജിസ്റ്റ് ഡോ. സുമ ആൻ നൈനാൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. രേഷ്മ കൃഷൻ, നഴ്സിംഗ് സൂപ്രണ്ട് ജെസ്സി വർഗീസ്, സീനിയർ ക്വാളിറ്റി എക്സിക്യൂട്ടീവ് നിമ്മി സ്റ്റീഫൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യപ്പെട്ടു