കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി തൊഴിൽ മേളകളും സെന്റർ ഡ്രൈവുകളും നടത്തുന്നു

കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ വരുന്ന മാസങ്ങളിൽ തൊഴിൽ മേളകളും സെന്റർ ഡ്രൈവ്കളും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഇതിലേക്കു ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള അവസരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച്‌ 13 നു രാവിലെ 10:30 മണി മുതൽ ഒരുക്കിയിരിക്കുകയാണ്. രജിസ്റ്റർ ചെയുന്ന ഉദ്യോഗാർത്ഥികളെ കേരളത്തിന് അകത്തും പുറത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വൻ തൊഴിൽ അവസരങ്ങളാണ് കാത്തിരിക്കുന്നത്.

Advertisements

പ്ലസ്ടു ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. രജിസ്റ്റർ ചെയ്യുവാനുള്ള പ്രായ പരിധി 18 മുതൽ 40 വരെ. തൊഴിൽ അന്വേഷകർ ഈ അവസരം പരമാവധി ഉപയോഗപെടുത്തുക. താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി ഒറ്റ തവണ ഫീസായി 250 രൂപയും, ആധാർ കാർഡുമായി അന്നേ ദിവസം രാവിലെ 10:30 നു കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്കു ബന്ധപെടുക : 0481 2563451 (10am to 5pm)

Hot Topics

Related Articles